ദേശീയം

കങ്കണയ്ക്കും രംഗോലിക്കുമെതിരായ പരാതി; അന്വേഷിക്കാന്‍ മുംബൈ പൊലീസിന് കോടതി നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: സാമുദായിക സംഘര്‍ഷം തകര്‍ക്കുംവിധം പ്രചാരണം നടത്തിയെന്ന് കുറ്റപ്പെടുത്തി നടി കങ്കണ റണാവത്തിനും സഹോദരി രംഗോലിക്കുമെതിരായ പരാതിയില്‍ അന്വേഷണം നടത്താന്‍ മുംബൈ പൊലീസിന് കോടതി നിര്‍ദേശം. ബോളിവുഡ് കാസ്റ്റിങ് ഡയറക്ടര്‍ സഹില്‍ എ സയ്യിദ് നല്‍കിയ ഹര്‍ജിയിലാണ് ബാന്ദ്ര കോടതിയുടെ നിര്‍ദേശം.

സിആര്‍പിസി 156 (3) അനുസരിച്ച് നടപടിയെടുക്കാന്‍ ബാന്ദ്ര പൊലീസിനു കോടതി നിര്‍ദേശം നല്‍കിയതായി സയ്യിദിന്റെ അഭിഭാഷകന്‍ റവീഷ് സമീന്ദാര്‍ പറഞ്ഞു. സാമുദായിക സംഘര്‍ഷം വളര്‍ത്തും വിധത്തില്‍ പ്രചാരണം നടത്തിയെന്നും സിനിമാ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആക്ഷേപം ഉണ്ടാവും വിധം സംസാരിച്ചെന്നുമാണ് കങ്കണയ്‌ക്കെതിരായ പരാതി.

പരാതിയുമായി ബാന്ദ്ര പൊലീസിനെ സമീപിച്ചെങ്കിലും നടപടിയുണ്ടാവാത്ത സാഹചര്യത്തിലാണ് കോടതിയില്‍ ഹര്‍ജി നല്‍കിയതെന്ന് സമീന്ദാര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍