ദേശീയം

മഹാരാഷ്ട്രയില്‍ ഇന്ന് കോവിഡ് 5,984 പേര്‍ക്ക്; തമിഴ്‌നാട്ടിലും ആന്ധ്രയിലും രോഗികളുടെ എണ്ണത്തില്‍ കുറവ്

സമകാലിക മലയാളം ഡെസ്ക്


മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 5,984 പേര്‍ക്ക് കോവിഡ് സ്ഥിരീകകിച്ചു. 15,069 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. 125 പേര്‍ കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചു. ഇതുവരെ സംസ്ഥാനത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചത് 16,01,365 പേര്‍ക്കാണ്. ഇതില്‍ 13,84,879 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്ത് നിലവില്‍ 1,73,759 സജീവ കേസുകളാണെന്നും 42,240 പേര്‍ ഇതിനോടകം രോഗബാധയെ തുടര്‍ന്ന് മരിച്ചതായും മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു.

തമിഴ്‌നാട്ടില്‍ തിങ്കളാഴ്ച 3,536 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 49 പേര്‍ മരിച്ചു.സംസ്ഥാനത്ത് ഇതുവരെ  6,90,936 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 6,42,152 പേര്‍ രോഗമുക്തി നേടി. തിങ്കളാഴ്ച 4,515 പേരാണ് രോഗമുക്തി നേടിയതെന്നും ഇതിനോടകം 10,691 പേര്‍ക്ക് കോവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതായും തമിഴ്‌നാട് ആരോഗ്യവകുപ്പ് അറിയിച്ചു.

ആന്ധ്രാപ്രദേശില്‍ തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 2,918 പേര്‍ക്ക്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 7,86,050 ആയി. ഇതില്‍ 7,44,532 പേര്‍ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. സംസ്ഥാനത്ത് നിലവില്‍ 35,065 സജീവ കേസുകളാണുള്ളതെന്നും 6,453 പേര്‍ ഇതിനോടകം കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചതായും ആന്ധ്രാപ്രദേശ് ആരോഗ്യ വകുപ്പ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു

പൂജ്യനായി മടങ്ങി ഹര്‍ദിക് പാണ്ഡ്യ; ലഖ്‌നൗവിന് മുന്നില്‍ കളി മറന്ന് മുംബൈ ബാറ്റര്‍മാര്‍