ദേശീയം

സാമ്പത്തിക തട്ടിപ്പു കേസ് : ഫറൂഖ് അബ്ദുള്ളയെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു ; രാഷ്ട്രീയ വേട്ടയാടലെന്ന് നാഷണല്‍ കോണ്‍ഫറന്‍സ്

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി : സാമ്പത്തിക തട്ടിപ്പുകേസില്‍ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫറൂഖ് അബ്ദുള്ളയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്റെ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ചോദ്യം ചെയ്തത്. 

ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ ചെയര്‍മാനായിരുന്ന ഫറൂഖ് അബ്ദുള്ള 43 കോടി രൂപ ദുരുപയോഗം ചെയ്തുവെന്നാണ് ആരോപണം. ഈ കേസില്‍ ബാങ്ക് രേഖകളുടെ അടിസ്ഥാനത്തിലാണ് ശ്രീനഗറില്‍ വെച്ച് ഫറൂഖ് അബ്ദുള്ളയെ ഇ ഡി വീണ്ടും ചോദ്യം ചെയ്തത്. 

കേസില്‍ 2017 ലും ഫറൂഖ് അബ്ദുള്ളയെ ഇ ഡി ചോദ്യം ചെയ്തിരുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന് 2002 മുതല്‍ 2011 വരെ ബിസിസിഐ 113 കോടി രൂപ ഗ്രാന്റായി നല്‍കിയിരുന്നു. 

ഇതില്‍ 43.69 കോടി രൂപ ഫറൂഖ് അബ്ദുള്ള ദുരുപയോഗം ചെയ്തുവെന്നാണ് കേസ്. ഫറൂഖ് അബ്ദുള്ളയ്‌ക്കെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയാടലാണെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് ആരോപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം