ദേശീയം

ബംഗളൂരു മയക്കുമരുന്ന് കേസ്; കന്നഡ ബിഗ് ബോസ് താരം ആദം പാഷ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസില്‍ കന്നഡ ബിഗ് ബോസ് റിയാലിറ്റി ഷോ താരവും പ്രമുഖ എല്‍ജിബിടി ആക്ടിവിസ്റ്റുമായ ആദം പാഷ അറസ്റ്റില്‍. കേസ് അന്വേഷിക്കുന്ന നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് ആദം പാഷയെ അറസ്റ്റ് ചെയ്തത്. 

അറിയപ്പെടുന്ന ഡാന്‍സര്‍ കൂടിയായ ആദം പാഷ മയക്കുമരുന്ന് കേസിലെ ഒന്നാം പ്രതിയും നടിയുമായ അനിഖയില്‍ നിന്നു ലഹരി വസ്തുകള്‍ വാങ്ങി ഉപയോഗിച്ചുവെന്നാണ് എന്‍സിബിയുടെ കണ്ടെത്തല്‍. ആദം പാഷയെ കേസില്‍ അറസ്റ്റ് ചെയ്‌തേക്കുമെന്ന് നേരത്തെ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. അനിഖയെ അറിയാം എന്നാല്ലാതെ അവരുമായി മറ്റു ബന്ധമില്ലെന്നാണ് ആദം പാഷ അന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്. 

കേന്ദ്ര ഏജന്‍സി രജിസ്റ്റര്‍ ചെയ്ത കേസിലെ അഞ്ചാമത്തെ അറസ്റ്റാണിത്. ഈ കേസില്‍ രണ്ടാം പ്രതിയാണ് ബിനീഷ് കോടിയേരിയുടെ ബിസിനസ് പങ്കാളിയായ മുഹമ്മദ് അനൂപ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ലൈംഗിക അതിക്രമ കേസ്: എച്ച് ഡി രേവണ്ണയെ‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി