ദേശീയം

ബ്രിട്ടീഷ്‌ ഭരണകാലത്തെ കിരാതനിയമം ; യുഎപിഎയും രാജ്യദ്രോഹനിയമവും പിൻവലിക്കണമെന്ന് യെച്ചൂരി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി :  ബ്രിട്ടീഷ്‌ ഭരണകാലത്തെ കിരാതനിയമമാണ്‌ രാജ്യദ്രോഹത്തിന്റെ പേരിലുള്ളതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. 
യുഎപിഎയും രാജ്യദ്രോഹനിയമവും പിൻവലിപ്പിക്കാൻ രാജ്യത്ത്‌  രാഷ്ട്രീയപാർടികളുടെയും പൗരാവകാശ പ്രസ്ഥാനങ്ങളുടെയും കൂട്ടായ മുന്നേറ്റം ഉയരണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. 

ഫാ. സ്‌റ്റാൻ സ്വാമി, വരവര റാവു എന്നിവരടക്കം 16 പേരെ ഭീമ കൊറെഗാവ്‌ കേസിൽ എൻഐഎ അറസ്‌റ്റ്‌ ചെയ്‌തതിൽ പ്രതിഷേധിച്ച്‌ സംസാരിക്കുകയായിരുന്നു യെച്ചൂരി. യുപിഎ സർക്കാർ യുഎപിഎ കൊണ്ടുവന്നപ്പോൾ സിപിഎം  എതിർത്തതാണ്‌. യുഎപിഎ ഭേദഗതി ചെയ്‌തതുകൊണ്ട്‌ പ്രയോജനമില്ല.  പൂർണമായി പിൻവലിക്കണം. ഭീകരവാദം  നേരിടാൻ മറ്റു മാർഗങ്ങൾ സ്വീകരിക്കണം. 

ഭീമ കൊറെഗാവ്‌ കേസിന്റെ പേരിലുള്ള വേട്ടയാടൽ ഒറ്റപ്പെട്ടതല്ല. സർക്കാരിനെ വിമർശിക്കുകയും സർക്കാർ നയങ്ങളോട്‌ വിയോജിക്കുകയും ചെയ്യുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്തുകയാണെന്നും‌ യെച്ചൂരി പറഞ്ഞു. ആദിവാസികൾക്കായി ജീവിതം ഉഴിഞ്ഞുവച്ച ഫാ. സ്‌റ്റാൻ സ്വാമിയെ അറസ്‌റ്റുചെയ്‌തത്‌  അപലപനീയമാണെന്ന്‌ ജാർഖണ്ഡ്‌ മുഖ്യമന്ത്രി ഹേമന്ത്‌ സോറൻ പറഞ്ഞു. 

സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, എംപിമാരായ കനിമൊഴി(ഡിഎംകെ), സുപ്രിയ സുലെ(എൻസിപി), ശശി തരൂർ(കോൺഗ്രസ്‌), സാമ്പത്തിക വിദഗ്‌ധൻ ജീൻ ഡ്രയാസ്‌, ഫാ. മരിയാനൂസ്‌ കുജൂർ, ആദിവാസി പ്രവർത്തക ദയാമണി ബാർല, അഡ്വ. മിഹിർ ദേശായ്‌, രൂപാലി ജാദവ്‌, ഡോ. വി സുരേഷ്‌ തുടങ്ങിയവരും സംബന്ധിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

'ശിക്ഷിക്കാനുള്ള തെളിവുണ്ട്', പി ജയരാജന്‍ വധക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ