ദേശീയം

അടുത്തവര്‍ഷം മുതല്‍ ജെഇഇ മെയ്ന്‍ കൂടുതല്‍ പ്രാദേശിക ഭാഷകളില്‍ നടത്തും: രമേശ് പൊക്രിയാല്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന് കീഴിലുളള എന്‍ജിനീയറിംഗ് സ്ഥാപനങ്ങളിലേക്കുളള പ്രവേശനത്തിന് ദേശീയതലത്തില്‍ നടത്തുന്ന പ്രവേശനപരീക്ഷയായ ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ മെയ്ന്‍ അടുത്തവര്‍ഷം മുതല്‍ കൂടുതല്‍ പ്രാദേശിക ഭാഷകളില്‍ നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ് പൊക്രിയാല്‍. നിലവില്‍ ഇംഗ്ലീഷ്, ഹിന്ദി, ഗുജറാത്തി ഭാഷകളില്‍ മാത്രമാണ് പരീക്ഷ നടത്തുന്നത്. അടുത്തവര്‍ഷം മുതല്‍ കൂടുതല്‍ പ്രാദേശിക ഭാഷകളില്‍ പരീക്ഷ നടത്താന്‍ ജോയിന്റ് അഡ്മിഷന്‍ ബോര്‍ഡ് തീരുമാനിച്ചു. ദേശീയ വിദ്യാഭ്യാസ നയം 2020ന്റെ ചുവടുപിടിച്ചാണ് പുതിയ പരിഷ്‌കാരം. 

ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ മെയ്ന്‍ പരീക്ഷയില്‍ അടുത്തവര്‍ഷം മുതല്‍ പരിഷ്‌കാരം വരുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി രമേശ് പൊക്രിയാല്‍ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. അടുത്തവര്‍ഷം മുതല്‍ കൂടുതല്‍ പ്രാദേശിക ഭാഷകളില്‍ പരീക്ഷ നടത്തും. കൂടുതല്‍ പ്രാദേശിക ഭാഷകളില്‍ പരീക്ഷ നടത്തണമെന്ന വിവിധ സംസ്ഥാനങ്ങള്‍ നിരന്തരം ആവശ്യപ്പെട്ടു വരികയാണ്. സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിലാണ് ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ മെയ്‌നില്‍ പരിഷ്‌കാരം വരുത്തുന്നതെന്നും വിദ്യാഭ്യാസമന്ത്രി ട്വറ്ററില്‍ സൂചിപ്പിച്ചു.

സംസ്ഥാന എന്‍ജിനീയറിംഗ് കോളജുകളിലേക്കുളള പ്രവേശനത്തിനും ഈ പരിഷ്‌കാരം നടപ്പാക്കുമെന്നും രമേശ് പൊക്രിയാല്‍ അറിയിച്ചു.ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ മെയ്‌നിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്തുന്ന കോളജുകളിലാണ് ഈ പരിഷ്‌കാരം നടപ്പാക്കുകയെന്നും മന്ത്രി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി