ദേശീയം

മാസ്‌ക് വച്ച് കല്ല്യാണത്തിനെത്തി, ബന്ധു ചമഞ്ഞ് ഫോട്ടൊയെടുപ്പും; ഒടുവില്‍ സമ്മാനപ്പണവും ഡയമണ്ട് മോതിരവും അടങ്ങിയ ബാഗ് കൈക്കലാക്കി കടന്നു 

സമകാലിക മലയാളം ഡെസ്ക്

ഛണ്ഡിഗഡ്: കല്ല്യാണാഘോഷത്തിനിടയില്‍ മൂന്ന് ലക്ഷം രൂപയും ഡയമണ്ട് മോതിരവും അടങ്ങിയ ബാഗുമായി കടന്ന് മോഷ്ടാവ്. മാസ്‌ക് ധരിച്ച് ബന്ധുവാണെന്ന വ്യാജേന ആഘോഷത്തിനെത്തിയ ആളാണ് ഒടുവില്‍ ബാഗുമായി സ്ഥലംവിട്ടത്. രണ്ട് മൊബൈല്‍ ഫോണുകളും ബാഗില്‍ ഉണ്ടായിരുന്നു. 

മകളുടെ വിവാഹത്തിനിടയില്‍ ഛണ്ഡിഗഡ് സ്വദേശിയായ ഉഷ താക്കൂറിന്റെ ബാഗാണ് മോഷ്ടിക്കപ്പെട്ടത്. വധൂവരന്മാര്‍ക്ക് വിവാഹത്തില്‍ പങ്കെടുക്കാന്‍ വന്നവര്‍ നല്‍കിയ സമ്മാനപണമാണ് ബാഗില്‍ സൂക്ഷിച്ചിരുന്നതെന്ന് ഉഷ പൊലീസിനോട് പറഞ്ഞു. ബാഗില്‍ ഡയമണ്ട് മോതിരവും ഉണ്ടായിരുന്നെന്ന് ഇവര്‍ പരാതിയില്‍ പറയുന്നു. 

പരിപാടിയുടെ സിസിടിവി ദൃശ്യങ്ങള്‍ ഹോട്ടലില്‍ നിന്ന് വാങ്ങിയെന്നും ഇതില്‍ മാസ്‌ക് ധരിച്ച ഒരാള്‍ പരിപാടിക്കിടയില്‍ പുറത്തേക്ക് പോകുന്നത് കാണാമെന്നും പൊലീസ് പറഞ്ഞു. ബന്ധുക്കള്‍ക്കൊപ്പം ഈ വ്യക്തി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. സംഭവത്തില്‍ കേസെടുത്തെന്നും ഉടന്‍തന്നെ മോഷ്ടാവിനെ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു