ദേശീയം

മേല്‍പ്പാലത്തിന്റെ സംരക്ഷണഭിത്തിയില്‍ ബൈക്ക് ഇടിച്ചു മറിഞ്ഞു, 30 അടി താഴ്ചയിലേക്ക്; കസ്റ്റംസ് ഉദ്യോഗസ്ഥനും ഭാര്യയും മരിച്ചു 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ ബൈക്ക് നിയന്ത്രണംവിട്ട് സംരക്ഷണഭിത്തിയില്‍ ഇടിച്ച് മേല്‍പ്പാലത്തിന്റെ മുകളില്‍ നിന്ന് 30 അടി താഴ്ചയിലേക്ക് വീണ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം. ചെന്നൈ വിമാനത്താവളത്തിലെ കസ്റ്റംസ് ഓഫീസറായ ബാലാജി (48), ഭാര്യ ഉഷ (44) എന്നിവരാണ് മേല്‍പ്പാലത്തില്‍ നിന്ന് വീണത്. ഉഷ തത്ക്ഷണം മരിച്ചു. ബാലാജിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

ചെന്നൈയ്ക്ക് സമീപമുളള പെരമ്പൂരിലെ മേല്‍പ്പാലത്തില്‍ വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. സംഭവം കണ്ട മറ്റു യാത്രക്കാര്‍ ഒരു നിമിഷം സ്തബ്ധരായി നിന്നുപോയി. മേല്‍പ്പാലത്തിന് നിന്ന് താഴെകൂടി പോകുന്ന റോഡിലേക്കാണ് വീണത്. 

പുരസവല്‍ക്കത്തിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. ബാലാജിയാണ് ബൈക്ക് ഓടിച്ചിരുന്നത്. ബൈക്ക് തിരിക്കുന്നതിനിടെ ബാലാജിക്ക് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.തുടര്‍ന്ന് മേല്‍പ്പാലത്തിന്റെ സംരക്ഷണഭിത്തിയില്‍ ഇടിച്ച് മറിയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തെ തുടര്‍ന്ന് സുരക്ഷാഭിത്തിയുടെ ഉയരം വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കുമെന്നും പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ