ദേശീയം

ഹെല്‍മെറ്റ് ഇല്ലാത്തതിന് പിഴ; അപമാനിച്ചെന്ന് പറഞ്ഞ് പൊലീസുകാരനെ പൊതിരെ തല്ലി യുവതി (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

മുബെ: അപമാനിച്ചുവെന്ന് ആരോപിച്ച് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ച് യുവതി. മുംബൈയിലാണ് സംഭവം. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു. സാങ്ക്രിക തിവാരി എന്ന യുവതിയാണ് ട്രാഫിക് പൊലീസിന്റെ കരണത്തടിച്ചത്. ഇവര്‍ മാസ്‌കും വെച്ചിരുന്നില്ല. 

മുഹ്‌സിന്‍ ഷെയ്ക്ക് എന്ന യുവാനൊപ്പം ബൈക്കിലെത്തിയപ്പോളാണ് പൊലീസ് ഇവരെ തടഞ്ഞത്. ഹെല്‍മെറ്റ് വെയ്ക്കാത്തതിനാല്‍ മുഹ്‌സിനില്‍ നിന്ന് പിഴ ഈടാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ഇവര്‍ തമ്മില്‍ തര്‍ക്കിക്കുകയും സാങ്ക്രിക ട്രാഫിക് പൊലീസുകാരന്റെ ഷര്‍ട്ടില്‍ പിടിച്ചുവലിച്ച് അയാളെ അടിക്കുകയും ചെയ്തു. 

മുഹ്‌സിന്‍ ആണ് വിഡിയോ എടുത്തത്. തന്നെ അപമാനിച്ചു എന്നു പറഞ്ഞ്, ജനക്കൂട്ടത്തിനു നടുവില്‍ വെച്ച് ഒന്നിലേറെ തവണ സാങ്ക്രിക പൊലീസുകാരനെ അടിക്കുന്നത് വിഡിയോയില്‍ കാണാം. മറ്റ് പൊലീസുകാരെത്തിയാണ് ഇയാളെ രക്ഷിച്ചത്.  മുഹ്‌സിനെയും സാങ്ക്രികയെയും പൊലീസ് അറസ്റ്റ് ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ