ദേശീയം

ധൈര്യമുണ്ടെങ്കില്‍ മഹാരാഷ്ട്ര സര്‍ക്കാരിനെ മറിച്ചിടൂ'; ബിജെപിയെ വെല്ലുവിളിച്ച് ഉദ്ധവ് താക്കറെ 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ബിജെപിയെ വെല്ലുവിളിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ധൈര്യമുണ്ടെങ്കില്‍ മഹാരാഷ്ട്ര സര്‍ക്കാരിനെ മറിച്ചിടാന്‍ ബിജെപിയെ വെല്ലുവിളിച്ച ഉദ്ധവ് താക്കറെ അധികാരമേറ്റത് മുതല്‍ സര്‍ക്കാരിനെ മറിച്ചിടാന്‍ ശ്രമം നടക്കുന്നതായും ആരോപിച്ചു.

'ഒരു വര്‍ഷം മുന്‍പ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റത് മുതല്‍ കേള്‍ക്കുന്നതാണ് സര്‍ക്കാരിനെ മറിച്ചിടും എന്ന്. സര്‍ക്കാരിനെ മറിച്ചിടാന്‍ ധൈര്യമുണ്ടെങ്കില്‍ ചെയ്യാന്‍ ഞാന്‍ വെല്ലുവിളിക്കുന്നു.' - മുംബൈയില്‍ ശിവസേനയുടെ ദസറ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനാവശ്യമായി സര്‍ക്കാരിനെ ആക്രമിക്കുന്നവര്‍ തങ്ങളുടെ കരുത്തറിയും. ഇന്ത്യ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും സ്വകാര്യസ്വത്തല്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. 

മോദിക്കെതിരെയും താക്കറെ പരോക്ഷവിമര്‍ശനം ഉന്നയിച്ചു. മണിമുഴക്കുന്നതും പാത്രത്തില്‍ അടിക്കുന്നതുമല്ല തന്റെ ഹിന്ദുത്വമെന്നും ശിവസേനയുടെ ഹിന്ദുത്വത്തിന് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും താക്കറെ പറഞ്ഞു. 

'ഹിന്ദുത്വത്തെ കുറിച്ച ഞങ്ങളോട് ചോദിച്ചു കൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് ക്ഷേത്രങ്ങള്‍ തുറക്കാത്തത് എന്നാണ് അവരുടെ അഭിപ്രായം. എന്റെ ഹിന്ദുത്വം ബാല്‍ താക്കറെയില്‍ നിന്ന് വ്യത്യസ്തമാണ് എന്നാണ് അവര്‍ പറയുന്നത്. നിങ്ങളുടെ ഹിന്ദുത്വം മണിമുഴക്കുന്നതും പാത്രത്തില്‍ അടിക്കുന്നതുമാണ്. യഥാര്‍ത്ഥ ഹിന്ദുത്വം അങ്ങനെയല്ല'- ഉദ്ധവ് താക്കറെ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ 67% സ്ത്രീകള്‍ , 33 % പുരുഷന്‍മാര്‍; ഉന്നത ജുഡീഷ്യറി റിവേഴ്‌സിലും

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍