ദേശീയം

നാലാമത്തെ കുഞ്ഞിനെ പതിനായിരം രൂപയ്ക്ക് വിറ്റു; പിന്നാലെ മനം മാറ്റം; വാങ്ങിയത് ഒന്നരലക്ഷത്തിനെന്ന് ദമ്പതികള്‍; തര്‍ക്കം

സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്: നാല് മാസം പ്രായമായ കുട്ടിയെ രക്ഷിതാക്കള്‍ മക്കളില്ലാത്ത ദമ്പതികള്‍ക്ക് വിറ്റു. തെലങ്കാനയിലെ മഹാമുതാരം മണ്ഡലിലെ വലെംകുന്ത ഗ്രാമത്തിലാണ് സംഭവം. കുട്ടിയെ വീണ്ടും വാങ്ങാന്‍ അച്ഛനും അമ്മയും എത്തിയതോടെയാണ് വാര്‍ത്ത  പുറംലോകം അറിഞ്ഞത്.

കേസുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതരുടെയും സ്റ്റാഫ് നഴ്‌സിന്റെയും പങ്ക് പൊലീസ് അന്വേഷിക്കുന്നുണ്ട്. നാലാമത്തെ കുട്ടിയെ ദമ്പതികള്‍ക്ക് വില്‍ക്കാന്‍ ഇവര്‍ തീരുമാനിച്ചത് ജൂണിലാണ്. കുട്ടിക്ക് പതിനഞ്ച് ദിവസം പ്രായമായപ്പോഴാണ് ദമ്പതികള്‍ മാതാപിതാക്കളെ സമീപിച്ചത്. ആ സമയത്ത് അവര്‍ക്ക് പതിനായിരം രൂപയും നല്‍കി. ദിവസങ്ങള്‍ക്ക് ശേഷം മനംമാറിയ അച്ഛനും അമ്മയും കുട്ടിയെ തിരിച്ചാവശ്യപ്പെടുകയായിരുന്നു. 

ഇതേതുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കളും ദമ്പതികളും തമ്മില്‍ തര്‍ക്കമായി. കുട്ടിയെ വാങ്ങിയത് ഒന്നരലക്ഷം രൂപയ്ക്കാണെന്നാണ് ദമ്പതികളുടെ വാദം. തുടര്‍ന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു. അവര്‍ക്ക് അവരുടെ കുഞ്ഞിനെ തിരികെ വേണം, അവര്‍ ചോദിക്കുന്നത് ഉചിതമാണ്. കുഞ്ഞിനെ ഏല്‍പ്പിക്കാന്‍ ദമ്പതികളോട് ആവശ്യപ്പെട്ടതായി പൊലീസ് പറഞ്ഞു. ആശുപത്രി അധികൃതര്‍ക്കെതിരെ രേഖാമൂലം പരാതി നല്‍കിയാല്‍ അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

പ്രസിഡന്റ് പദത്തിൽ അഞ്ചാം വട്ടം; പുടിൻ വീണ്ടും അധികാരമേറ്റു

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം