ദേശീയം

മുസ്‌ലിംകളെ ഖബറടക്കരുത്; ദഹിപ്പിക്കണം; വിവാദ പ്രസ്താവനയുമായി സാക്ഷി മഹാരാജ്

സമകാലിക മലയാളം ഡെസ്ക്

ഉന്നാവോ: മുസ്‌ലിം സമുദായത്തിലുള്ളവര്‍ മരിച്ചാല്‍ ഖബറടക്കുന്നതിന് പകരം ദഹിപ്പിക്കണമെന്ന് ബിജെപി എംപി സാക്ഷി മഹാരാജ്. ഇന്ത്യയില്‍ 20കോടി മുസ്‌ലിംകള്‍ ഉണ്ട്. ഇവരെ എല്ലാവരെയും ഖബറടക്കിയാല്‍ ഭൂമിയുടെ ലഭ്യത എത്രമാത്രമായിരിക്കും എന്നും സാക്ഷി മഹാരാജ് ചോദിച്ചു. ഉത്തര്‍പ്രദേശിലെ ശ്മശാനങ്ങള്‍ ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ രണ്ട് മതങ്ങള്‍ക്കുമായി കൃത്യമായി വീതിച്ച് നല്‍കണമെന്നും സാക്ഷി മഹാരാജ് പറഞ്ഞു. 

'രാജ്യത്ത് 2.5 കോടി സന്ന്യാസിമാരുണ്ട്. നമ്മള്‍ അവര്‍ക്കു വേണ്ടി സമാധികള്‍ നിര്‍മ്മിച്ചു തുടങ്ങിയാല്‍ എത്രമാത്രം ഭൂമി വേണമെന്ന് ചിന്തിക്കണം. ഇന്ത്യയില്‍ 20 കോടി മുസ്‌ലിംകളുണ്ട്. ഇവരെയെല്ലാവരെയും ഖബറടക്കിയാല്‍ ഭൂമിയുടെ ലഭ്യത എത്രമാത്രമായിരിക്കും'-  സാക്ഷി മഹാരാജ് ചോദിച്ചു. 

ബിജെപിയുടെ ഉപതെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കവെയായിരുന്നു സ്ഥിരം വിവാദ പ്രസ്താവനകള്‍ നടത്തുന്ന എംപിയുടെ പുതിയ പ്രസ്താവന. 

ഖബറടക്കാന്‍ സ്ഥലം അനുവദിക്കരുതെന്നും എല്ലാ മതസ്ഥരും മൃതശരീരങ്ങള്‍ ദഹിപ്പിക്കണമെന്നും സാക്ഷി മഹാരാജ് ആവശ്യപ്പെട്ടു. ഇങ്ങനെ തുടര്‍ന്നാല്‍ കൃഷി ചെയ്യാന്‍ സ്ഥലമില്ലാതെ വരുമെന്നാണ് തന്റെ ആഹ്വാനത്തിന് ന്യായീകരണമായി എംപി പറഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി