ദേശീയം

ഇന്ന് രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും 5000ല്‍ താഴെ കോവിഡ് രോഗികള്‍, മഹാരാഷ്ട്രയില്‍ 3645 പേര്‍; ഒന്നാമത് കേരളം തന്നെ 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: തുടര്‍ച്ചയായ ദിവസങ്ങളില്‍ മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്. ദിവസങ്ങള്‍ക്ക് മുന്‍പ് വരെ കോവിഡ് വ്യാപനം രൂക്ഷമായി നേരിട്ടിരുന്ന മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 3645 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 16,48,665 ആയി ഉയര്‍ന്നതായി മഹാരാഷ്ട്ര ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ന് രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന കേരളം ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ 5000 താഴെയാണ് കോവിഡ് രോഗികള്‍. കേരളത്തില്‍ ഇന്ന് 4287 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

രോഗികളുടെ മൂന്നിരട്ടി ആളുകളാണ് ഇന്ന് മഹാരാഷ്ട്രയില്‍ രോഗമുക്തി നേടിയത്. ഇന്ന് 9905 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ മൊത്തം എണ്ണം 14,70,660 ആയി ഉയര്‍ന്നു. ഇന്ന് 84 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. മരണസംഖ്യ 43,348 ആയി ഉയര്‍ന്നതായി മഹാരാഷ്ട്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്കമാക്കുന്നു. 1,34,137 പേരാണ് നിലവില്‍ സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്.

തമിഴ്‌നാട്ടിലും കര്‍ണാടകയിലും കോവിഡ് കേസുകള്‍ കുറയുന്നത് തുടരുകയാണ്. കര്‍ണാടകയില്‍ ഇന്ന് 3130 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ , 42 പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചപ്പോള്‍ 8715 പേര്‍ രോഗമുക്തി നേടിയതായി കര്‍ണാടക ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

നിലവില്‍ 8,05,947 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. ഇതില്‍ 7,19,558 പേര്‍ക്ക് രോഗം ഭേദമായി. 75,423 പേര്‍ വീടുകളിലും ആശുപത്രികളിലുമായി ചികിത്സയില്‍ കഴിയുന്നു. മരണസംഖ്യ 10,947 ആയി ഉയര്‍ന്നതായി കര്‍ണാടക സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

തമിഴ്‌നാട്ടില്‍ ചികിത്സയിലുളളവരുടെ എണ്ണം 30000ല്‍ താഴെയാണ്. 29,268 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇന്ന് പുതുതായി 2,708 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ, വൈറസ് ബാധയെ തുടര്‍ന്ന് 32 പേര്‍ മരിച്ചതായി തമിഴ്‌നാട് ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

നവകേരള ബസ് ഇനി ഗരുഡ പ്രീമിയം; ഞായറാഴ്ച മുതൽ സര്‍വീസ് ആരംഭിക്കും

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഒരുമരണം കൂടി സ്ഥിരീകരിച്ചു

''ഇവിടം നിറയെ കാടല്ലേ, കാട്ടില്‍ നിറയെ ജിറാഫല്ലേ. വഴിയില്‍ നിറയെ കടയല്ലേ? ഹക്കുണ മത്താത്ത''