ദേശീയം

തല അറുത്തെടുത്ത നിലയില്‍, 15 കഷ്ണങ്ങളാക്കി വികൃതമാക്കി, ചാക്കില്‍ യുവതിയുടെ മൃതദേഹം; അന്വേഷണം 

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ തല അറുത്തെടുത്ത നിലയില്‍ യുവതിയുടേത് എന്ന് സംശയിക്കുന്ന മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. 15 കഷ്ണങ്ങളാക്കി വികൃതമാക്കിയ മൃതദേഹം മാലിന്യനിക്ഷേപ കേന്ദ്രത്തില്‍ നിന്നാണ് കണ്ടെടുത്തത്. തെരുവുനായ്ക്കള്‍ ചാക്കില്‍ നിന്ന് പുറത്തേയ്ക്ക് വലിച്ചിട്ട നിലയിലാണ് മൃതദേഹം. പൊലീസ് അന്വേഷണം ആരംഭിച്ചു.

മീററ്റില്‍ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. ലിസാരി ഗേറ്റ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മുസ്ലീം ശ്മശാനത്തിന് സമീപമുളള മാലിന്യ നിക്ഷേപ കേന്ദ്രത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

യുവതിയെ കൊന്ന ശേഷം തിരിച്ചറിയാതിരിക്കാന്‍ മൃതദേഹം വികൃതമാക്കിയതാവാമെന്നാണ് പൊലീസ് നിഗമനം. അറുത്തെടുത്ത തല കണ്ടുപിടിക്കുന്നതിനുളള അന്വേഷണം ആരംഭിച്ചതായി എഎസ്പി അഖിലേഷ് നാരായണ്‍ സിങ് പറഞ്ഞു.സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി