ദേശീയം

ഇടിച്ചു തെറിപ്പിക്കാനുളള ശ്രമത്തിനിടെ കാറിന്റെ ബോണറ്റിലേക്ക് എടുത്തുചാടി, വലിച്ചിഴച്ച് മുന്നോട്ടു കുതിച്ചു; സബ് ഇന്‍സ്‌പെക്ടര്‍ റോഡില്‍ ( വീഡിയോ) 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നിയമലംഘനം നടത്തിയതിന് വാഹനം തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ച പൊലീസുകാരനെ കാറിന്റെ ബോണറ്റില്‍ വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വാഹനം തടഞ്ഞുനിര്‍ത്താനുളള ശ്രമത്തിനിടെ, മുന്നോട്ടെടുത്ത കാറില്‍ നിന്ന് രക്ഷപ്പെടാന്‍ സബ് ഇന്‍സ്‌പെക്ടര്‍ ബോണറ്റിലേക്ക് എടുത്തുചാടുകയായിരുന്നു. കാറിന്റെ വേഗത വര്‍ധിപ്പിച്ചതോടെ, റോഡില്‍ വീണ പൊലീസുകാരന് പരിക്കേറ്റു. 

 മധ്യപ്രദേശിലെ ജബല്‍പൂരില്‍ തിങ്കളാഴ്ചയാണ് സംഭവം. തിരക്കുളള റോഡില്‍ നിയമം ലംഘിച്ച് വന്ന കാര്‍ തടഞ്ഞുനിര്‍ത്താന്‍ ശ്രമിക്കുകയാണ് സബ് ഇന്‍സ്്‌പെക്ടര്‍ സുരേന്ദ്ര യാദവ്. എന്നാല്‍ വാഹനം നിര്‍ത്തുന്നതിന് പകരം ഡ്രൈവര്‍ കാര്‍ മുന്നോട്ടെടുത്തു. ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ പൊലീസുകാരന്‍ ബോണറ്റില്‍ പിടിച്ചുകടന്നു. എന്നിട്ടും വാഹനം നിര്‍ത്താന്‍ കൂട്ടാക്കാതെ വേഗത വര്‍ധിപ്പിച്ചു. അതിനിടെയാണ് കാറില്‍ നിന്ന് റോഡിലേക്ക് പൊലീസുകാരന്‍ വീണത്. 

സുരേന്ദ്ര യാദവിന്റെ കൈയ്ക്ക് ആണ് പരിക്കേറ്റത്. വിവിധ വകുപ്പുകള്‍ അനുസരിച്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ; വേ​ഗത്തിൽ ഫലമറിയാം ഈ ആപ്പ്, വെബ്സൈറ്റുകളിലൂടെ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്