ദേശീയം

പട്ടാപ്പകല്‍ യുവാവിനെ വെടിവച്ചിട്ടു; തിരികെ എത്തി രണ്ടുതവണ കൂടി ഷൂട്ട് ചെയ്തു;  മരണം ചിത്രീകരിച്ചു; പകരം വീട്ടിയതെന്ന് കൊലയാളി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പട്ടാപ്പകല്‍ ഡല്‍ഹിയില്‍ യുവാവിനെ നടുറോഡില്‍ വച്ച് കൊലപ്പെടുത്തിയ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. മോഹന്‍ ഗാര്‍ഡനില്‍ ഒക്ടോബര്‍ 22-ന് നടന്ന കൊലപാതകത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

പവന്‍ ഗെഹ്ലോത്ത് എന്നയാള്‍ യുവാവിനെ പോയിന്റ് ബ്ലാങ്കില്‍ വെടിവെച്ചു കൊലപ്പെടുത്തുന്ന രംഗങ്ങളാണുള്ളത്. ആദ്യം ഒരു തവണ വെടിയുതിര്‍ത്ത ഇയാള്‍ തിരികെ മടങ്ങുകയും പിന്നീട് തിരിച്ചെത്തി രണ്ട് തവണ കൂടി തലയില്‍ വെടിവെയ്ക്കുകയുമായിരുന്നു. ശേഷം മരിച്ചുകിടക്കുന്നയാളുടെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നതും സി.സി.ടി.വി. ദൃശ്യങ്ങളിലുണ്ട്. 17 സെക്കന്റാണ് വീഡിയോയുടെ ദൈര്‍ഘ്യം. 


വികാസ് മെഹ്ത്ത എന്നയാളാണ് വെടിയേറ്റ് കൊല്ലപ്പെട്ടതെന്നും പ്രതിയായ പവന്‍ ഗെഹ്ലോത്തിനെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു. 2019-ല്‍ പവനിന്റെ സഹോദരന്‍ പ്രവീണിനെ വികാസ് മെഹ്ത്തയുടെ കൂട്ടാളിയായ വികാസ് ദലാല്‍ കൊലപ്പെടുത്തിയിരുന്നു. വികാസ് ദലാല്‍ പിന്നീട് പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. എന്നാല്‍ സഹോദരന്റെ കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും വികാസ് മെഹ്ത്തയുടെ നേതൃത്വത്തിലാണെന്ന് പവന്‍ കരുതി. മാത്രമല്ല, വികാസ് തന്നെ ഇല്ലാതാക്കുമെന്ന് സഹോദരന്‍ നേരത്തെ തന്നെ പവനിനോട് പറഞ്ഞിരുന്നു. ഇതോടെയാണ് വികാസ് മെഹ്ത്തയെ പ്രതി കൊലപ്പെടുത്താന്‍ തീരുമാനിച്ചെന്നും പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി