ദേശീയം

ഉച്ചത്തില്‍ പാട്ടുവെച്ചു, അയല്‍ക്കാര്‍ തമ്മില്‍ അടിപിടി; യുവാവ് മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ഉച്ചത്തില്‍ പാട്ടുവെച്ചതിനെ ചൊല്ലി രണ്ടു കുടുംബങ്ങള്‍ തമ്മിലുളള തര്‍ക്കത്തെ തുടര്‍ന്ന് ഉണ്ടായ അടിപിടിയില്‍ യുവാവ് മരിച്ചു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ യുവാവിന്റെ രണ്ടു സഹോദരന്മാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ നാലു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

 ചൊവ്വാഴ്ച ഡല്‍ഹിയിലാണ് സംഭവം. പാട്ട് ഉച്ചത്തില്‍ വച്ചതിനെ ചൊല്ലി രണ്ടു കുടുംബങ്ങള്‍ തമ്മിലുളള തര്‍ക്കം അക്രമത്തില്‍ കലാശിക്കുകയായിരുന്നു. പ്രദേശത്ത് നിന്നുളള ഫോണ്‍ കോളിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി.

29 വയസുളള സുശീലാണ് മരിച്ചത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഇദ്ദേഹത്തിന്റെ രണ്ടു സഹോദരന്മാരെ ബിജെആര്‍എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്്ക്കായി ഇവരെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ നാലുപ്രതികളെ അറസ്റ്റ് ചെയ്തതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''

ബസ് ഓടിച്ചത് യദു തന്നെ; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് റോഷ്ന

ദിവസേന 40 ടെസ്റ്റുകള്‍, പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ സമയം അനുവദിച്ചു, ഉത്തരവിറക്കി ഗതാഗതവകുപ്പ്