ദേശീയം

ആർടിപിസിആർ പരിശോധന കൂട്ടണം, കോവിഡ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിൽ താഴെയാക്കണം; കേരളം ഉൾപ്പെടെ  10 സംസ്ഥാനങ്ങളോട് കേന്ദ്രം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി : കോവിഡ് ബാധയും മരണവും നിയന്ത്രിക്കാൻ ആർടിപിസിആർ പരിശോധനകളുടെ എണ്ണം കൂട്ടണമെന്ന് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക്‌ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം. കോവിഡ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തിൽ താഴെയാക്കണം എന്നും സംസ്ഥാനങ്ങളോട് നിർദേിച്ചു.

പുതുതായി രോഗം സ്ഥിരീകരിച്ചതിൽ 78 ശതമാനം കേസുകളും കേരളമുൾപ്പെടെ 10 സംസ്ഥാനങ്ങളിലാണ്. നാലായിരത്തിലേറെ പ്രതിദിന രോഗബാധിതരുമായി കേരളവും പശ്ചിമബംഗാളുമാണ് മുന്നിലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു.

കേരളത്തിന് പുറമെ ആന്ധ്രപ്രദേശ്, അസം, ഛത്തീസ്ഗഢ്, കർണാടകം, മധ്യപ്രദേശ്, ഒഡിഷ, രാജസ്ഥാൻ, തെലങ്കാന, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളോടും ആർടിപിസിആർ പരിശോധന കൂട്ടണമെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം നിർദേശിച്ചു. കേരളം ആദ്യഘട്ടത്തിൽ മാതൃകയായെങ്കിലും ഇപ്പോൾ ഓരോ ആഴ്ചകളിലും രോഗബാധിതർ കൂടുന്നത് ആശങ്കയുണ്ടാക്കുന്നു. പരിശോധന കുറയുകയും കോവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടുകയും ചെയ്തെന്നും ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ റിപ്പോർട്ട് ചൂണ്ടിക്കാട്ടി. 

പൊതുജനങ്ങൾക്കിടയിൽ ബോധവത്കരണത്തിനായി എല്ലാ സംസ്ഥാനങ്ങളും വിവരവിനിമയം, വിദ്യാഭ്യാസം, ആശയവിനിമയം (ഐ.ഇ.സി) എന്നിവ ഊർജിതമാക്കണം. സർക്കാർ ആശുപത്രികളിൽ ഓക്സിജൻദായക ചെടികൾ വെക്കണമെന്നും നിർദേശമുണ്ട്.. മഹാരാഷ്ട്രയിൽ ആശുപത്രിയിലെത്തുന്നവരിൽ ആദ്യ 48 മണിക്കൂറിൽ മരിക്കുന്നവരുടെ എണ്ണം കൂടുതലാണെന്നാണ് വിലയിരുത്തൽ.

മധ്യപ്രദേശിൽ ആദ്യ 24 മണിക്കൂറിൽ 26 ശതമാനം രോഗികളും പശ്ചിമബംഗാളിൽ 20 ശതമാനവും രാജസ്ഥാനിൽ 25.6 ശതമാനവുമൊക്കെ രോഗികൾ മരണമടയുന്നത് ആശങ്കാജനകമാണ് കേന്ദ്ര സർക്കാർ റിപ്പോർട്ടിൽ പറയുന്നു. ആന്ധ്രയിലും കർണാടകത്തിലും 12 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളും മരണനിരക്ക് കുറയ്ക്കാൻ നടപടിയെടുക്കണം എന്നും ആരോഗ്യമന്ത്രാലയം നിർദേശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം

കള്ളക്കടൽ: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാ​ഗ്രതാ നിർദേശം

വേനല്‍മഴ ഇന്നുമുതല്‍ കനത്തേക്കും, രണ്ടിടത്ത് യെല്ലോ അലര്‍ട്ട്; ഉയര്‍ന്ന താപനില മുന്നറിയിപ്പ്