ദേശീയം

ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയ ഡോക്ടറോട്, എല്ലാ സ്വപ്‌നങ്ങളും സാക്ഷാത്കരിക്കും; 2.5 കോടിക്ക് അലാവുദ്ദീന്റെ അത്ഭുതവിളക്ക് നല്‍കി; 2 പേര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്


മീററ്റ്:  'അത്ഭുത വിളക്ക്' കൈയില്‍ വച്ചാല്‍ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുമെന്ന് പറഞ്ഞ് അലാവുദ്ദീന്റ 'അത്ഭുതവിളക്ക്' നല്‍കി ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയ ഡോക്ടറെ കബളിപ്പിച്ച  സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഡോക്ടറില്‍ നിന്ന് ഇവര്‍ 2.5 കോടി രൂപയാണ് തട്ടിയെടുത്തത്. മന്ത്രവാദികളാണെന്ന് പറഞ്ഞായിരുന്നു ഇവര്‍ ഡോക്ടറെ കബളിപ്പിച്ചത്. മീററ്റിലെ കൈര്‍നഗറിലെ ബ്രഹ്മപുരി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം

തട്ടിപ്പ മനസിലായതിന് പിന്നാലെ ഇവര്‍ക്കെതിരെ ഡോക്ടര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പൊലീസ് പിടികൂടിയത്. ഇവരില്‍ നിന്ന് അത്ഭുതവിളക്കും പൊലീസ് കണ്ടെടുത്തു. 

2018ലാണ് സമീന എന്ന യുവതി ചികിത്സയ്ക്കായി ഡോക്ടറെ കാണാനെത്തുന്നത്. തുടര്‍ന്ന് നടന്ന ശസ്ത്രക്രിയയ്ക്ക് ശേഷം ഡോക്ടര്‍ യുവതിയുടെ വീട്ടിലെ നിത്യസന്ദര്‍ശകനായി. അതിനിടെ യുവതിയുടെ വീട്ടില്‍ വച്ച്  മന്ത്രവാദിയായ ഇസ്ലാമുദ്ദീനെ പരിചയപ്പെട്ടു. അപ്പോഴാണ് ഈ അത്ഭുതവിളക്കിന്റെ മാഹാത്മ്യത്തെ കുറിച്ച ഡോക്ടറോട് പറയുന്നത്.  ഈ വിളക്ക് സ്വന്തമായാല്‍ നിങ്ങള്‍ക്ക് കോടികള്‍ സ്വന്തമാക്കാനാകുമെന്നും ഇവര്‍ പറഞ്ഞു.

തുടര്‍ന്ന് സുഹൃത്തും തന്ത്രിയും ഡോക്ടര്‍ക്ക് അത്ഭുത വിളക്ക് എത്തിച്ച് നല്‍കിയ ശേഷമാണ് പണം കൈപ്പറ്റിയത്. എന്നാല്‍ തട്ടിപ്പ് ബോധ്യമായതിന് പിന്നാലെ വിളക്ക് മടക്കികൊണ്ടുപോകാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടപ്പോല്‍  മറ്റാരെങ്കിലും തൊട്ടാല്‍ മോശമായ കാര്യങ്ങള്‍ ചെയ്യുമെന്ന് പറഞ്ഞ് ഭയപ്പെടുത്തുകയും ചെയ്തു. പിന്നീട് ഇസ്ലാമുദ്ദീന്‍ യുവതിയുടെ ഭര്‍ത്താവാണെന്ന് മനസിലാക്കുകയും ചെയ്തു. ആറ് തവണയായാണ് ഡോക്ടര്‍ ഇവര്‍ക്ക് പണം നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

ജയം മാത്രം രക്ഷ; ഗുജറാത്തിനെതിരെ ബംഗളൂരു ആദ്യം ബൗള്‍ ചെയ്യും

ലഭ്യത കൂടി, ആറ് രാജ്യങ്ങളിലേയ്ക്ക് സവാള കയറ്റുമതി ചെയ്യാന്‍ അനുമതി

പന്തെറിഞ്ഞത് 8 പേര്‍! ന്യൂസിലന്‍ഡിനെതിരെ പാകിസ്ഥാന് അപൂര്‍വ നേട്ടം

വാഹനത്തിന് സൈഡ് കൊടുത്തില്ല, കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് മേയര്‍ ആര്യാ രാജേന്ദ്രന്‍, ഡ്രൈവര്‍ക്കെതിരെ കേസ്