ദേശീയം

ലോക്ക്ഡൗണിനെ തുടര്‍ന്ന് അമ്മയുടെ ജോലി നഷ്ടമായി; വീട്ട് ചെലവിനും സഹോദരിമാരുടെ പഠനത്തിനും വേണ്ടി ചായ വില്‍പ്പനയുമായി 14കാരന്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ:  ലോക്ക്ഡൗണില്‍ അമ്മയ്ക്ക് ജോലി നഷ്ടമായതിനെ തുടര്‍ന്ന് പഠനം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനായി പതിനാലുകാരന്‍. ചായ വില്‍പ്പന നടത്തിയാണ് സുബാന്‍ അമ്മയെ സഹായിക്കുന്നത്. ഒപ്പം സഹോദരിമാരുടെ ഓണ്‍ലൈന്‍ ക്ലാസുകളും ഇവന്‍ ഉറപ്പാക്കുന്നു

സ്വന്തമായി ഒരു ടീഷോപ്പ് തുടങ്ങാന്‍ സാഹചര്യമില്ലാത്തതിനാല്‍ മുംബൈയിലെ ഭെണ്ടി ബസാറിലെ ഒരു കടയില്‍ നിന്ന് ചായ ഉണ്ടാക്കിയ ശേഷം സമീപപ്രദേശങ്ങളില്‍ എത്തിച്ചാണ് വിതരണം ചെയ്യുന്നത്.  12 വര്‍ഷം മുന്‍പാണ് അച്ഛന്‍ മരിച്ചത്. പിന്നീട് അമ്മയാണ് കുടുംബം പോറ്റുന്നത്.

അമ്മ ഒരു സ്‌കൂള്‍ ബസില്‍ സഹായിയായി ജോലി ചെയ്യുകയായിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ അടച്ചതോടെ ആ ജോലി നഷ്ടമായി.  സഹോദരിമാര്‍ ഓണ്‍ലൈന്‍ ക്ലാസുകളിലൂടെയാണ് പഠിക്കുന്നത്. സ്‌കൂള്‍ തുറന്നാല്‍ താന്‍ പഠനം പുനരാരംഭിക്കുമെന്നും സുഹാന്‍ പറഞ്ഞു.

സ്‌കൂള്‍ അടച്ചതോടെ കുടുംബം സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയതോടെയാണ് ചായ വില്‍പ്പന തുടങ്ങിയത്. ഒരുദിവസം 300-400 രൂപയുടെ ചായ വില്‍പ്പന നടത്തും. ആ തുക അമ്മയെ ഏല്‍പ്പിക്കുമെന്നും സുബാന്‍ പറയുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൊന്നാനിയിൽ മത്സ്യബന്ധനബോട്ടിൽ കപ്പലിടിച്ചു: രണ്ടു പേർ മരിച്ചു

സുഹൃത്തിനെ രക്ഷിക്കാൻ ശ്രമം; പുതുവൈപ്പ് ബീച്ചിൽ കുളിക്കാനിറങ്ങിയ രണ്ടുപേർ കൂടി മരിച്ചു

നാ​ഗപട്ടണം എംപി എം സെൽവരാജ് അന്തരിച്ചു

ഭിന്ന ശേഷിക്കാരനെ കോടാലി കൊണ്ടു വെട്ടി, കല്ല് കൊണ്ടു തലയ്ക്കടിച്ചു; കണ്ണൂരിൽ അരും കൊല

7 ദിവസം മുൻപ് വിവാഹം, വിരുന്നെത്തിയ വീട്ടുകാർ കണ്ടത് മകളുടെ ദേഹത്തെ മർദനപ്പാടുകൾ; താലി തിരിച്ചുകൊടുത്ത് വേർപിരിഞ്ഞു