ദേശീയം

അമ്മ പുതിയ വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഇട്ടു; സ്വര്‍ണാഭരണ മോഷണ കേസില്‍ മകന്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: 15 മാസം മുന്‍പ് നടന്ന സ്വര്‍ണാഭരണ മോഷണ കേസില്‍ തുമ്പായി വാട്‌സ്ആപ്പ് സ്റ്റാറ്റസ്. അയല്‍വാസിയുടെ അമ്മ വാട്‌സ്ആപ്പ് സ്റ്റാറ്റസായി ഇട്ട ചിത്രമാണ് മാസങ്ങള്‍ നീട്ടിട്ടും തെളിയാക്കാന്‍ കഴിയാതിരുന്ന കേസില്‍ പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. വാട്‌സ്ആപ്പ് സ്റ്റാറ്റസില്‍ പ്രതിയുടെ അമ്മ ധരിച്ച സ്വര്‍ണാഭരണം ശ്രദ്ധയില്‍പ്പെട്ട അയല്‍വാസി പൊലീസിനെ അറിയിക്കുകയായിരുന്നു.

ഹൈദരാബാദില്‍ രാച്ചക്കണ്ട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരു വര്‍ഷം മുന്‍പാണ് മോഷണം നടന്നത്. രവികിരണിന്റെ വീട്ടില്‍ നിന്നാണ് സ്വര്‍ണാഭരണം മോഷണം പോയത്. ക്ഷേത്രത്തില്‍ നിന്ന് മടങ്ങിയെത്തിയ രവികിരണ്‍ വീട് തുറന്നു കിടക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് വീട്ടില്‍ നടത്തിയ തെരച്ചലിലാണ് സ്വര്‍ണാഭരണം മോഷണം പോയ കാര്യം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

അടുത്തിടെയാണ് അയല്‍വാസി വാട്‌സ്ആപ്പ് സ്റ്റാറ്റസായി സ്വന്തം ചിത്രം ഇട്ടത്. ഇതില്‍ ധരിച്ചിരിക്കുന്ന സ്വര്‍ണാഭരണം രവികിരണിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തന്റെ വീട്ടില്‍ നിന്ന് മോഷണം പോയ സ്വര്‍ണാഭരണമാണിത് എന്ന് കാണിച്ച് രവികിരണ്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിയുടെ അമ്മയാണ് സ്വര്‍ണാഭരണം ധരിച്ച് കൊണ്ട് വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഇട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

'' ഞങ്ങള്‍ക്കിഷ്ടം കറുപ്പ്, നീല, ചുവപ്പ്. നീല ആകാശം. ഞങ്ങളുടെ ചുവന്ന മണ്ണ്. ഞങ്ങളുടെ കറുപ്പ്''

ഒരു കോടി രൂപ തിരിച്ചടയ്ക്കാന്‍ സിപിഎം;ബാങ്ക് അധികൃതരുമായി എംഎം വര്‍ഗീസ് ചര്‍ച്ച നടത്തി

നവകേരള ബസ് ഇനി ഗരുഡ പ്രീമിയം; ഞായറാഴ്ച മുതൽ സര്‍വീസ് ആരംഭിക്കും