ദേശീയം

ദേവാസിന്‌ ഐഎസ്‌ആര്‍ഒ 120 കോടി ഡോളര്‍ നല്‍കണം; യുഎസ്‌ ഫെഡറല്‍ കോടതി വിധി

സമകാലിക മലയാളം ഡെസ്ക്


ബംഗളൂരു: പാട്ടക്കരാര്‍ റദ്ദാക്കിയെന്ന പേരില്‍ ഐഎസ്‌ആര്‍ഒ 120 കോടി രൂപ നല്‍കണമെന്ന്‌ യുഎസ്‌ കോടതി. ഐഎസ്‌ആര്‍ഒയുടെ വാണിജ്യ വിഭാഗം ആന്‍ട്രിക്‌സ്‌ കോര്‍പ്പറേഷന്‍ ബംഗളൂരുവിലെ ദേവാസ്‌ മള്‍ട്ടീമീഡിസ സര്‍വീസസ്‌ ലിമിറ്റഡിന്‌ 120 കോടി ഡോളര്‍ നല്‍കണം എന്നാണ്‌ ഫെഡറല്‍ കോടതി വിധി.

2005ല്‍ 70 മെഗാഹെട്‌സ്‌ എസ്‌ ബാന്‍ഡ്‌ സ്‌പെക്ട്രം ദേവാസിന്‌ നല്‍കാനുള്ള കരാറാണ്‌ 2011ല്‍ റദ്ദാക്കിയത്‌. അഴിമതി നടന്നതായും, ദേശിയ സുരക്ഷയെ ബാധിക്കുന്നതാണെന്നുമുള്ള സ്‌പേസ്‌ കമ്മിഷന്‍ ശുപാര്‍ശയുമാണ്‌ കരാര്‍ റദ്ദാക്കുന്നതിലേക്ക്‌ എത്തിച്ചത്‌. 2015ല്‍ ദേവാസിന്‌ 672 ദശലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ രാജ്യാന്തര ക്രിമിനല്‍ കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ അപ്പീല്‍ നല്‍കിയിരിക്കുകയാണ്‌ ഇന്ത്യ.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം

കള്ളക്കടൽ: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാ​ഗ്രതാ നിർദേശം