ദേശീയം

കോവിഡ് വ്യാപനം: ഹുക്ക ബാറുകൾ നിരോധിച്ച് ഹൈക്കോടതി 

സമകാലിക മലയാളം ഡെസ്ക്

ലക്ക്‌നൗ: കോവിഡ് സാഹചര്യത്തിൽ ഉത്തർപ്രദേശിൽ ഹുക്ക ബാറുകൾ നിരോധിച്ച് അലഹബാദ് ഹൈക്കോടതി. റെസ്റ്റോറന്റുകളിലും കഫേകളിലും ഹുക്ക ബാറുകൾ പ്രവർത്തിപ്പിക്കാൻ അനുവദിക്കരുതെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കോടതി നിർദേശം നൽകി. ജസ്റ്റിസ് ശശികാന്ത് ഗുപ്ത, ജസ്റ്റിസ് ഷമീം അഹമ്മദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 

ലഖ്നൗ സർവകലാശാലയിലെ നിയമ വിദ്യാർത്ഥി ഹർഗോവിന്ദ് പാണ്ഡെയുടെ കത്തിൽ, പൊതുതാൽപര്യ ഹർജി പരിഗണിച്ചാണ് നടപടി. ഈ മാസം 30 നകം ഇത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് കോവിഡ് അതിവേഗം പടരുകയാണെന്നും കേസുകളുടെ എണ്ണം അനുദിനം വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ റെസ്റ്റോറന്റുകളിലും കഫേകളിലും ഹുക്ക ബാറുകൾ നിരോധിച്ചിട്ടില്ലെങ്കിൽ, അത് സമൂഹവ്യാപനത്തിന് കാരണമാകുമെന്നും കോടതി നിരീക്ഷിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി