ദേശീയം

കിഴക്കന്‍ ലഡാക്കിലെ തന്ത്രപ്രധാന പ്രദേശങ്ങളില്‍ ആധിപത്യം സ്ഥാപിച്ച് ഇന്ത്യന്‍ സൈന്യം; റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ചൈനയുമായുളള സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കിഴക്കന്‍ ലഡാക്കിലെ തന്ത്രപ്രധാന മേഖലയുടെ നിയന്ത്രണം ഇന്ത്യ കൈവശപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. പാംഗോങ് തടാകത്തിന്റെ വടക്കന്‍ തീരത്തുളള ഉയര്‍ന്ന പ്രദേശം ഇന്ത്യയുടെ അധീനതയിലായെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.  തടാകത്തിന്റെ തെക്കന്‍ തീരത്തുളള ഉയര്‍ന്ന പ്രദേശങ്ങളില്‍ നിയന്ത്രണം ഏറ്റെടുത്ത് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് ഇന്ത്യന്‍ സൈന്യത്തിന്റെ മറ്റൊരു മുന്നേറ്റം.

നിലവില്‍ പ്രദേശത്ത് ചൈനീസ് സൈന്യത്തിന് അഭിമുഖമായാണ് ഇന്ത്യന്‍ സൈന്യം നിലക്കൊളളുന്നത്. അതേസമയം ഫിംഗര്‍ നാലില്‍ നിയന്ത്രണം ഏറ്റെടുത്തു എന്ന റിപ്പോര്‍ട്ടുകള്‍ സൈനിക വൃത്തങ്ങള്‍ തളളി.  മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നിയന്ത്രണരേഖയില്‍ പാംഗോങ് തടാകത്തിന്റെ വടക്കന്‍ തീരങ്ങളില്‍ സേനാവിന്യാസത്തില്‍ ചില മാറ്റങ്ങള്‍ വരുത്തി. സേനാവിന്യാസം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് 30നാണ് ചില മാറ്റങ്ങള്‍ വരുത്തിയത്.

കഴിഞ്ഞ ദിവസങ്ങളില്‍ നിയന്ത്രണരേഖയില്‍ പ്രകോപനം സൃഷ്ടിച്ച് കടന്നുകയറാനുളള ചൈനീസ് സേനയുടെ ശ്രമം ഇന്ത്യന്‍ സൈന്യം തടഞ്ഞുനിര്‍ത്തിയിരുന്നു. തല്‍സ്ഥിതിയില്‍ മാറ്റം വരുത്താനാണ് ചൈനീസ് സൈന്യം ശ്രമിച്ചത്. പാംഗോങ് തടാകത്തിന്റെ തെക്കന്‍ തീരങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്താനാണ് ചൈനീസ് സേന ശ്രമിച്ചത്. തന്ത്രപ്രധാനമായ മേഖലകള്‍ കൈവശപ്പെടുത്താനുളള ചൈനയുടെ ശ്രമമാണ് തടഞ്ഞതെന്നും ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.

ചൈനയുടെ മേഖലയിലേക്ക് കടന്നുകയറിയിട്ടില്ല. എങ്കിലും തങ്ങളുടെ പോസ്റ്റുകളില്‍ ആധിപത്യം ഊട്ടിയുറപ്പിക്കാന്‍ സാധിച്ചു. നിലവില്‍ തടാകത്തിന്റെ തെക്കന്‍ തീരങ്ങളില്‍ ഇന്ത്യന്‍ സൈന്യം ആധിപത്യം സ്ഥാപിച്ചതായും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി