ദേശീയം

കുല്‍ഭൂഷണ്‍ ജാദവിന് നിയമസഹായമൊരുക്കാതെ ഇന്ത്യ ; പാക് കോടതിയില്‍ പ്രതികരണം അറിയിച്ചില്ല 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ചാരവൃത്തി ആരോപിച്ച് പാകിസ്ഥാന്‍ ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിന് കേസില്‍ നിയമസഹായം ഒരുക്കാതെ ഇന്ത്യ. അഭിഭാഷകനെ നിയമിക്കുമെന്ന് പറഞ്ഞെങ്കിലും ഇതുവരെ നിര്‍ദേശിച്ചില്ല. തുടര്‍ന്ന് ഇന്ത്യയ്ക്ക് ഒരുവസരം കൂടി നല്‍കുകയാണെന്ന് ഇസ്ലാമാബാദ് ഹൈക്കോടതി വ്യക്തമാക്കി. 

ചാരവൃത്തി ക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാക് ജയിലില്‍ കഴിയുകയാണ് കുല്‍ഭൂഷണ്‍ ജാദവ്. വധശിക്ഷയ്‌ക്കെതിരെ അപ്പീല്‍ നല്‍കുന്നതിനും, ജാദവിന് വേണ്ടി വാദിക്കുന്നതിനും ഇന്ത്യയില്‍ നിന്നും അഭിഭാഷകനെ നിയോഗിക്കാന്‍ പാകിസ്ഥാനോട് അനുമതി തേടിയതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം കഴിഞ്ഞമാസം വ്യക്തമാക്കിയിരുന്നു. 

ഇസ്ലാമാബാദ് ഹൈക്കോടതി ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് കുല്‍ഭൂഷണ്‍ ജാദവിന് വേണ്ടി അഭിഭാഷകനെ ഇന്ത്യ നിയോഗിക്കാതിരുന്നത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അതാര്‍ മിനല്ലാഹ്, ജസ്റ്റിസുമാരായ അമിര്‍ ഫറൂഖ്, മിയാന്‍ ഗുല്‍ ഹസ്സന്‍ ഔറംഗസേബ് എന്നിവരാണ് കേസ് പരിഗണിച്ചത്. 

പാകിസ്ഥാനുമായി നയതന്ത്ര തലത്തില്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും , കുല്‍ഭൂഷണ്‍ ജാദവ് വിഷയത്തില്‍ അന്താരാഷ്ട്രനീതിന്യായ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ നീതിപൂര്‍വും ന്യായുക്തവുമായ വിചാരണ പ്രതീക്ഷിക്കുന്നതായും വിദേശകാര്യമന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

2 വര്‍ഷത്തെ ഇടവേള, എന്‍ഗോളോ കാന്‍ഡെ വീണ്ടും ഫ്രഞ്ച് ടീമില്‍

ലാറ്റിനമേരിക്കയില്‍ ആദ്യം, 2027ലെ ഫിഫ വനിതാ ലോകകപ്പ് ബ്രസീലില്‍

തിരുവഞ്ചൂര്‍ എന്നെ ഇങ്ങോട്ടാണ് വിളിച്ചത്, ജോണ്‍ മുണ്ടക്കയം പറയുന്നത് ഭാവനാസൃഷ്ടി; നിഷേധിച്ച് ജോണ്‍ ബ്രിട്ടാസ്

സ്‌കൂളിന്റെ ഓടയില്‍ മൂന്നുവയസുകാരന്റെ മൃതദേഹം; നാട്ടുകാര്‍ സ്‌കൂളിന് തീയിട്ടു, അന്വേഷണം