ദേശീയം

ചൈനയുടെ കടന്നു കയറ്റത്തിനിടെ ഇന്ത്യന്‍ ജവാന് വീരമൃത്യുവെന്ന് റിപ്പോര്‍ട്ട്; നിഷേധിച്ച് ചൈന

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സ്‌പെഷ്യല്‍ ഫ്രോണ്ടിയര്‍ ഫോഴ്‌സിലെ(എസ്എഫ്എഫ്) ജവാന്‍ വീരമൃത്യു വരിച്ചതായി റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച വിദേശ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് ഇന്ത്യന്‍ സൈന്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 

അതിര്‍ത്തിയില്‍ ചൈന നടത്തിയ കടന്നു കയറ്റത്തിന് ഇടയില്‍ ശനിയാഴ്ച ഇന്ത്യന്‍ ജവാന്‍ മരിച്ചതായുള്ള വാര്‍ത്ത ചൈനീസ് വിദേശകാര്യ വക്താവ് നിഷേധിക്കുകയും ചെയ്തു. എസ്എഫ്എഫിലെ ജവാന്‍ നിമ ടെന്‍സിന്‍(51)വീരമൃത്യു വരിച്ചതായാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

മറ്റൊരു ജവാന് പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ടിബറ്റന്‍ വംശജരായ ഇവര്‍ ലേയിലെ ചൊംഗ്ലാസര്‍ സെറ്റില്‍മെന്റില്‍ ഉള്‍പ്പെട്ടവരാണ്. നിമ ടെന്‍സിന്‍ വീരമൃത്യുവരിച്ചതായി ടിബറ്റിന്റെ പ്രവാസി പാര്‍ലമെന്റ് അംഗം നംഗ്യാല്‍ ഡോല്‍ക്കര്‍ ലഗ്യാരി വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്