ദേശീയം

അരുണാചല്‍ പ്രദേശില്‍ നിന്നും അഞ്ച് ഇന്ത്യാക്കാരെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയി ; ആരോപണവുമായി എംഎല്‍എ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : അതിര്‍ത്തി സംഘര്‍ഷം രൂക്ഷമായി നിലനില്‍ക്കുന്നതിനിടെ, ചൈനീസ് സൈന്യം അഞ്ച് ഇന്ത്യാക്കാരെ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. അരുണാചല്‍ പ്രദേശിലെ സുബാന്‍സിരി ജില്ലയിലാണ് സംഭവം. കോണ്‍ഗ്രസ് എംഎല്‍എയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

അപ്പര്‍ സുബാന്‍സിരി ജില്ലയില്‍ നിന്നും അഞ്ച് ഇന്ത്യാക്കാരെ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി തട്ടിക്കൊണ്ടുപോയതായി കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ നിനോങ് എറിങ് ട്വീറ്റിലൂടെ അറിയിച്ചു. തട്ടിക്കൊണ്ടുപോകപ്പെട്ട അഞ്ചു ഗ്രാമീണരുടെ പേരു വിവരങ്ങളും എംഎല്‍എ പുറത്തുവിട്ടിട്ടുണ്ട്. 


ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയ പ്രസാദ് റിഗ്ലിങിന്റെ സഹോദരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് സഹിതമാണ് എംഎല്‍എയുടെ ട്വീറ്റ്. ഏതാനും മാസം മുമ്പും സമാനമായ സംഭവം ഉണ്ടായിട്ടുണ്ടെന്നും, ചൈനക്കും ചൈനീസ് സൈന്യത്തിനും ഉചിതമായ മറുപടി നല്‍കണമെന്നും എംഎല്‍എ നിനോങ് എറിങ് ആവശ്യപ്പെട്ടു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഫ്ലാറ്റിലെ ശുചിമുറിയില്‍ രക്തക്കറ, കുഞ്ഞിനെ പൊതിഞ്ഞ പാഴ്സല്‍ കവര്‍ വഴിത്തിരിവായി; 20 കാരി അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്