ദേശീയം

വീണ്ടും വന്‍ ലഹരിവേട്ട ; മയക്കുമരുന്നുമായി രണ്ടു മലയാളികള്‍ അടക്കം മൂന്നുപേര്‍ ബംഗലൂരുവില്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു : ബംഗലൂരുവില്‍ വീണ്ടും വന്‍ ലഹരിവേട്ട. ലഹരിമരുന്നുമായി രണ്ടു മലയാളികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയിലായി. 44 ലക്ഷം രൂപയുടെ ലഹരി മരുന്നും പിടിച്ചെടുത്തു. 

ബംഗലൂരു കെ ആര്‍ പുരത്തുവെച്ച് സെന്‍ട്രല്‍ ക്രൈംബ്രാഞ്ചാണ് ലഹരിമരുന്ന് ഇടപാടുകാരായ പ്രതികളെ അറസ്റ്റ് ചെയ്തത്. സുബ്രഹ്മണ്യന്‍ നായര്‍, ഷെജിന്‍ മാത്യു എന്നിവരാണ് പിടിയിലായ മലയാളികള്‍. 

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കെ ആര്‍ പുരത്തെ ഒരു വീട്ടില്‍ സിസിബിയുടെ സ്‌പെഷല്‍ സ്‌ക്വാഡ് നടത്തിയ തിരച്ചിലിലാണ് സംഘം വലയിലായത്. ഇവരില്‍ നിന്നും നാലു കിലോ ലഹരി വസ്തുക്കള്‍ കണ്ടെടുത്തതായി സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറിയിച്ചു. 

2133 ഗ്രാം ഹാഷിഷ് ഓയില്‍, രണ്ടു കിലോ കഞ്ചാവ്, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്. സിനിമാക്കാര്‍ ഉള്‍പ്പെട്ട ലഹരി കടത്തുമായി ഇവര്‍ക്ക് ബന്ധമില്ലെന്നാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി