ദേശീയം

കോവിഡ് രോഗികള്‍ രണ്ട് ലക്ഷം കടന്ന് ആദ്യ ജില്ല;  ഒരുമാസത്തിനുള്ളില്‍ ഒരുലക്ഷം പേര്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം രണ്ടുലക്ഷം കടന്ന ആദ്യജില്ലയായി മഹാരാഷ്ട്രയിലെ പൂനെ. ഇതുവരെ 2,03,468 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 4,165 പേര്‍ക്ക് പോസറ്റീവായതോടെയാണ് രോഗികളുടെ എണ്ണം 2 ലക്ഷം കടന്നത്. 

പരിശോധനയുടെ എണ്ണത്തിലുണ്ടായ വര്‍ധനവാണ് രോഗികളുടെ എണ്ണക്കൂടുതലിന് കാരണമെന്നാണ് മഹാരാഷ്ട്ര ആരോഗ്യവകുപ്പിന്റെ വിശദീകരണം. ഓഗസ്റ്റ് അഞ്ചിനാണ് പൂനെയില്‍ രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നത്. എന്നാല്‍ ഒരുമാസത്തിനുള്ളില്‍ രോഗികളുടെ എണ്ണത്തില്‍ ഇരട്ടി വര്‍ധനവ് രേഖപ്പെടുത്തിയത്. 

പൂനെയെ അപേക്ഷിച്ച് മുംബൈ നഗരത്തില്‍ രോഗികളുടെ എണ്ണം കുറവാണ്. തിങ്കളാഴ്ച വരെ 1,57,410 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പൂനെയില്‍ കോവിഡ് പോസറ്റിവിറ്റി നിരക്ക് 22 ശതമാനമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. രാജ്യത്ത് ഏറ്റവും കുടുതല്‍ കോവിഡ് രോഗികളുള്ളത് പൂനെയിലാണെന്നും ടെസ്റ്റുകളുടെ എണ്ണത്തിലുള്ള വര്‍ധനയാണ് രോഗികള്‍ വര്‍ധിച്ചതെന്നും പൂനെയിലുള്ളതുപോലെ ഇത്രയധികം പരിശോധനകള്‍ മറ്റൊരിടത്തും ഇല്ലെന്ന് കളക്ടര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!