ദേശീയം

ചൈനീസ് പട്ടാളം കടന്നുകയറാന്‍ ശ്രമിച്ചു, വെടിയുതിര്‍ത്തു; എന്തു വിലകൊടുത്തും പരാമാധികാരം സംരക്ഷിക്കുമെന്ന് ഇന്ത്യ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നയതന്ത്ര ചര്‍ച്ചകള്‍ തുടരുമ്പോള്‍ തന്നെ അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം പ്രകോപനപരമായ നടപടികള്‍ തുടരുകയാണെന്ന് ഇന്ത്യ. ഇന്നലെ നിയന്ത്രണ രേഖയിലേക്ക് നീങ്ങിയ ചൈനീസ് സൈന്യം ഇന്ത്യ പ്രതിരോധിച്ചപ്പോള്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തതായി പ്രതിരോധ വക്താവ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇന്ത്യ സേന വെടിവയ്പു നടത്തിയതായി ചൈന ആരോപിച്ചതിനു പിന്നാലെയാണ് സൈന്യത്തിന്റെ വിശദീകരണം.

സൈനിക, നയതന്ത്ര, രാഷ്ട്രീയ തലത്തില്‍ ചര്‍ച്ചകള്‍ തുടരുമ്പോള്‍ തന്നെ പ്രകോപനപരമായ നടപടികള്‍ തുടരുകയാണ് ചൈനീസ് സേന. ഇന്നലെ യഥാര്‍ഥ നിയന്ത്രണ രേഖയിലേക്കു നീങ്ങിയ ചൈനീസ് സൈന്യം ഇന്ത്യന്‍ സേന പ്രതിരോധിച്ചപ്പോള്‍ ആകാശത്തേക്ക് പലവട്ടം വെടിവച്ചു. ഇന്ത്യന്‍ സേന ഈ ഘട്ടത്തിലെല്ലാം നിയന്ത്രണം പാലിക്കുകയായിരുന്നെന്ന് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ശാന്തിയും സമാധാനവും പാലിക്കാന്‍ ഇന്ത്യന്‍ സേന പ്രതിജ്ഞാബദ്ധമാണ്. എന്നാല്‍ രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും എന്തു വിലകൊടുത്തും സംരക്ഷിക്കുമെന്ന് സൈന്യം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി