ദേശീയം

രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് പ്രതിപക്ഷത്തിന് സംയുക്ത സ്ഥാനാര്‍ഥി; ചര്‍ച്ച നടത്താന്‍ കോണ്‍ഗ്രസ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുമെന്ന് കോണ്‍ഗ്രസ്. ഇതിനായി മറ്റു പാര്‍ട്ടികളുമായി ചര്‍ച്ച നടത്താന്‍ ഇന്നു ചേര്‍ന്ന നേതൃയോഗം തീരുമാനിച്ചു.

സെപ്റ്റംബര്‍ 14ന് തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തിനു മുന്നോടിയായി കോണ്‍ഗ്രസ് പാര്‍ലമെന്ററി സ്ട്രാറ്റജി ഗ്രൂപ്പ് യോഗം ചേര്‍ന്നു. രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് പ്രതിപക്ഷം സംയുക്ത സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്ന് യോഗത്തില്‍ തീരുമാനിച്ചതായി നേതാക്കള്‍ പറഞ്ഞു. ഇതിനായി പ്രതിപക്ഷത്തെ മറ്റു പാര്‍ട്ടികളുമായി കോണ്‍ഗ്രസ് മുന്‍കൈയെടുത്ത് ചര്‍ച്ച നടത്തും. 

ഉപാധ്യക്ഷനായിരുന്ന ജെഡിയു അംഗം ഹരിവംശിന്റെ കാലാവധി തീര്‍ന്നതിനെത്തുടര്‍ന്നാണ് തെരഞ്ഞെടുപ്പു നടക്കുന്നത്. ഹരിവംശ് ബിഹാറില്‍നിന്നുള്ള അംഗമായി സഭയില്‍ തിരിച്ചെത്തിയിട്ടുണ്ട്. അദ്ദേഹം തന്നെയായിരിക്കും ഭരണകക്ഷി സ്ഥാനാര്‍ഥി എന്നാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്