ദേശീയം

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം; കനത്ത ഷെല്ലാക്രമണം; തിരിച്ചടിച്ച് സൈന്യം

സമകാലിക മലയാളം ഡെസ്ക്


ശ്രീനഗര്‍: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്‍ പ്രകോപനം. ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും വലിയ തോതില്‍ ഷെല്ലാക്രമണം നടത്തുകയും ചെയ്തു. 

ദെഗ്‌വാര്‍, മാള്‍ട്ടി സൈക്ടറുകളിലാണ് ആക്രമണം നടന്നത്. പ്രകോപനം തുടര്‍ന്നതോടെ ഇന്ത്യന്‍ സൈന്യവും പ്രത്യാക്രമണം നടത്തി. ഇന്ത്യയുടെ ഭാഗത്ത് ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. 

കഴിഞ്ഞ അഞ്ചിന് പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ ഒരു സൈനികന്‍ വീരമൃത്യു വരിച്ചിരുന്നു. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. കുപ്‌വാരയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം നൗഗാം സെക്ടറിലാണ് പാകിസ്ഥാന്‍ ആക്രമണം നടത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം