ദേശീയം

'എന്റെ വീട് പൊളിച്ചതുപോലെ നിങ്ങളുടെ ധാര്‍ഷ്ട്യവും തകരും'; ഉദ്ധവിനോട് കങ്കണ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്ര സര്‍ക്കാരും നടി കങ്കണ റണാവത്തും തമ്മിലുള്ള തര്‍ക്കം രൂക്ഷമാവുന്നു. മുംബൈയിലെ തന്റെ ഓഫീസ് പൊളിച്ച നടപടിയില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്കെതിരെ രൂക്ഷ പ്രതികരണവുമായി നടി രംഗത്തെത്തി. 'ഇന്ന് നിങ്ങളെന്റെ വീട് പൊളിച്ചു. നാളെ നിങ്ങളുടെ ധാര്‍ഷ്ട്യവും തകരും' കങ്കണ പുറത്തിറക്കിയ വീഡിയോയില്‍ പറയുന്നു. ബോളിവുഡിലെ മൂവി മാഫിയയുമായി ചേര്‍ന്ന് ഉദ്ധവ് താക്കറെ തനിക്കെതിരെ ഗൂഡാലോചന നടത്തിയെന്നും കങ്കണ ആരോപിച്ചു.

ബി.എം.സിക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നാണ് കങ്കണയുടെ അഭിഭാഷകന്‍ റിസ്‌വാന്‍ സിദ്ദിഖി അറിയിച്ചിരിക്കുന്നത്.
'ഇത് പ്രതികാരമാണ്. അവരുടെ വ്യക്തിപരമായ അജണ്ടകളുടെ ഭാഗമാണ്. ബി.എം.സിക്കെതിരെ ഞങ്ങള്‍ നിയമ നടപടി സ്വീകരിക്കും,' റിസ്‌വാന്‍ സിദ്ദിഖി പറഞ്ഞു.

നടി കങ്കണ റണാവത്തിന്റെ ബംഗ്ലാവിനോടു ചേര്‍ന്ന ഓഫിസ് മുറി ബൃഹന്‍ മുംബൈ മുന്‍സിപ്പില്‍ കോര്‍പ്പറേഷന്‍ (ബിഎംസി) ഇന്ന് ഉച്ചയോടെയാണ് പൊളിച്ചുനീക്കിയത്. ബുള്‍ഡോസറുകളും എസ്‌കവേറ്ററുകളുമായി എത്തിയാണ് ഉദ്യോഗസ്ഥര്‍ കെട്ടിടം പൊളിച്ചത്. അനധികൃത നിര്‍മാണം ചൂണ്ടിക്കാട്ടി കോര്‍പ്പറേഷന്‍ നല്‍കിയ നോട്ടീസിന് കങ്കണ നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. 

ഇന്നു രാവിലെ കങ്കണയുടെ ബംഗ്ലാവില്‍ കോര്‍പ്പറേഷന്‍ രണ്ടാമത്തെ നോട്ടീസ് പതിച്ചു. ബാന്ദ്രയിലെ ബംഗ്ലാവില്‍ അനധികൃത നിര്‍മാണം നടത്തിയെന്നു കാണിച്ച് ഇന്നലെയാണ് കോര്‍പ്പറേഷന്‍ കങ്കണയ്ക്കു നോട്ടീസ് നല്‍കിയത്. ശിവസേനാ നേതാക്കളുമായി കങ്കണയുടെ വാക് പോര് തുടരുന്നതിനിടെ കോര്‍പ്പറേഷന്‍ നടപടി അധികാര ദുര്‍വിനിയോഗമാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!