ദേശീയം

പ്ലാസ്മ തെറാപ്പി കോവിഡ് മരണം കുറയ്ക്കില്ല; ഐസിഎംആർ പഠനം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: പ്ലാസ്മ തെറാപ്പി കൊറോണ വൈറസ് ബാധ മൂലമുള്ള മരണം തടയില്ലെന്ന് ഐസിഎംആർ പഠനം. ഇന്ത്യയിലെ 39 പൊതു, സ്വകാര്യ ആശുപത്രികളിൽ പ്ലാസ്മ തെറാപ്പിയുടെ ഫലപ്രാപ്ത്തി അന്വേഷിച്ച് നടത്തിയ പഠനമാണ് ഈ കണ്ടെത്തലിലേക്കെത്തിയത്. ഏപ്രിൽ 22 മുതല് ജൂലൈ 14 വരെയാണ് സമാന്തര രണ്ടാം ഘട്ട ട്രയൽ നടത്തിയത്.  

1210 രോ​ഗികളിൽ നിന്ന് ക്രമം പാലിക്കാതെ തിരഞ്ഞെടുത്ത 464 പേരിലാണ് പഠനം നടത്തിയത്. ഓപ്പൺ-ലേബൽ, പാരലൽ-ആം, ഫേസ് II, മൾട്ടിസെന്റർ റാൻഡമൈസ്ഡ് കൺട്രോൾ ട്രയൽ (PLACID ട്രയൽ) ആണ് നടത്തിയത്. 24 മണിക്കൂർ ഇടവേളയിൽ 200 മില്ലിലിറ്റർ പ്ലാസ്മ ഡോസ് നിവേശിപ്പിക്കുകയായിരുന്നു.

കോവിഡ് 19 സ്ഥിരീകരിച്ച് ആശുപത്രികളിലായിരുന്ന രോ​ഗികളിലാണ് ട്രയൽ നടന്നത്. എന്നാൽ  കോവിഡിൽ നിന്ന് രോഗമുക്തി നേടിയ ഒരാളുടെ രക്തത്തിൽ നിന്ന് ആന്റിബോഡികൾ എടുക്കുന്നതും ആ ആന്റിബോഡികളെ സജീവമായ കോവിഡ് രോഗിയിലേക്ക് മാറ്റുന്നതും വൈറസ് ബാധമൂലമുള്ള മരണം കുറയ്ക്കില്ലെന്നാണ് കണ്ടെത്തിയത്. രോ​ഗം മൂർച്ഛിക്കുന്നത് തടയാനും ഇത് സഹായിക്കില്ലെന്നും പഠനത്തിൽ കണ്ടെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി