ദേശീയം

ലോക്ക്ഡൗണിന്റെ മറവില്‍ പ്രധാനമന്ത്രി കിസാന്‍ പദ്ധതിയില്‍ വന്‍തട്ടിപ്പ്, ഖജനാവിന് 110 കോടി രൂപ നഷ്ടം; 5 ലക്ഷം അനര്‍ഹര്‍ പട്ടികയില്‍ കയറിക്കൂടി, ഉദ്യോഗസ്ഥര്‍ സസ്‌പെന്‍ഷന്‍ ഭീഷണിയില്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനായുളള പ്രധാനമന്ത്രി കിസാന്‍ പദ്ധതിയില്‍ വന്‍തട്ടിപ്പ്. തമിഴ്‌നാട്ടില്‍ അനര്‍ഹര്‍ നടത്തിയ തട്ടിപ്പ് മൂലം ഖജനാവിന് 110 കോടി രൂപയുടെ നഷ്ടമുണ്ടായതായി കണ്ടെത്തി. ലോക്ക്ഡൗണിന്റെ മറവിലായിരുന്നു തട്ടിപ്പ്.

പ്രധാനമന്ത്രി കിസാന്‍ പദ്ധതി അനുസരിച്ച് തമിഴ്‌നാട്ടില്‍ തയ്യാറാക്കിയ ഗുണഭോക്താക്കളുടെ പട്ടികയിലാണ് അനര്‍ഹര്‍ കയറിക്കൂടിയത്. പട്ടികയില്‍ 50 ശതമാനവും അനര്‍ഹരാണെന്നാണ് കണ്ടെത്തിയത്. ഏകദേശം അഞ്ചുലക്ഷം അനര്‍ഹര്‍ പട്ടികയില്‍ ഇടംനേടിയതായി കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ അന്വേഷണത്തില്‍ കണ്ടെത്തി. തമിഴ്‌നാടിന്റെ പശ്ചിമ, വടക്കന്‍ മേഖലകളില്‍ നിന്നുളളവരാണ് തട്ടിപ്പ് നടത്തിയവരില്‍ ഏറെയും. ഇവര്‍ വഴി 110 കോടിയുടെ നഷ്ടം സര്‍ക്കാരിന് ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.

അനര്‍ഹരില്‍ നിന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ 32 ലക്ഷം രൂപ തിരിച്ചുപിടിച്ചിട്ടുണ്ട്. സംഭവം വിവാദമായതിനെ തുടര്‍ന്ന് കൃഷി വകുപ്പിലെ നിരവധി ഉന്നത ഉദ്യോഗസ്ഥര്‍ സസ്‌പെന്‍ഷന്‍ ഭീഷണിയിലാണ്. 34 ഉദ്യോഗസ്ഥര്‍ക്ക് എതിരെ വകുപ്പുതല നടപടി സ്വീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

സിബി- സിഐഡി തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ 18 പേരെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ലോക്ക്ഡൗണ്‍ സമയത്താണ് അനര്‍ഹരില്‍ കൂടുതല്‍ പേരും പട്ടികയില്‍ ഇടംനേടിയത്.ലോക്ക്ഡൗണ്‍ സമയത്ത് കര്‍ഷകര്‍ക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കാന്‍ അവസരം ഉണ്ടായിരുന്നു. ഫീല്‍ഡ് വിസിറ്റിനുളള സാധ്യത കുറവായത് കൊണ്ടാണ് കര്‍ഷകര്‍ക്കായി ഈ സൗകര്യം ഏര്‍പ്പെടുത്തിയത്.ഇത് ദുരുപയോഗം ചെയ്താണ് ലക്ഷകണക്കിന് അനര്‍ഹര്‍ പ്രധാനമന്ത്രി കിസാന്‍ പദ്ധതിയുടെ ഗുണഭോക്താക്കളായി മാറിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'

ഡാ.. ദര്‍ശാ ഇറങ്ങിവാടാ പട്ടി..!; സിംഹത്തെ വെല്ലുവിളിച്ച് ചാക്കോച്ചൻ, ചിരിപ്പിച്ച് '​ഗർർർ' ടീസർ

വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും

'വോട്ട് എല്ലാ വര്‍ഷവും ചെയ്യാറുണ്ട്, ഇപ്പോള്‍ ഓണ്‍ലൈനായിട്ടൊക്കെ ചെയ്യാമല്ലോ'; ജ്യോതികയ്ക്ക് ട്രോള്‍