ദേശീയം

അയോധ്യ രാമജന്മഭൂമി ട്രസ്റ്റിന്റെ അക്കൗണ്ടില്‍നിന്ന് പണം തട്ടി; രണ്ടു തവണയായി പിന്‍വലിച്ചത് ആറു ലക്ഷം രൂപ

സമകാലിക മലയാളം ഡെസ്ക്

അയോധ്യ: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്ന ശ്രീരാം ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് തട്ടിപ്പിലൂടെ ആറു ലക്ഷം രൂപ പിന്‍വലിച്ചു. വ്യാജ ചെക് നല്‍കിയാണ് തട്ടിപ്പു നടത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ചെക് ക്ലോണ്‍ ചെയ്ത് ലക്‌നൗവിലെ രണ്ട് ബാങ്കുകള്‍ വഴിയാണ് തട്ടിപ്പു നടത്തിയത്. ആറു ലക്ഷം രൂപയാണ് രണ്ടു തവണയായി പിന്‍വലിച്ചത്. 9.86 ലക്ഷം രൂപ പിന്‍വലിക്കാനുള്ള മൂന്നാം ശ്രമത്തിലാണ് തട്ടിപ്പു കണ്ടെത്തിയത്. അയോധ്യ കോട്വാലി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ബാങ്ക് ഒഫ് ബറോഡ ശാഖയിലാണ് മൂന്നാം തട്ടിപ്പിനായി ചെക്കുമായി എത്തിയത്. സംശയം തോന്നിയ മാനേജര്‍ ട്രസ്റ്റ് സെക്രട്ടറിയെ ഫോണ്‍ ചെയ്തു ചോദിക്കുകയായിരുന്നു. ആര്‍ക്കും ചെക്ക് നല്‍കിയിട്ടില്ലെന്ന് സെക്രട്ടറി അറിയിച്ചതോടെ കൂടുതല്‍ അ്‌ന്വേഷണം നടത്തി. രണ്ടു തവണ മുന്‍പ് പണം പിന്‍വലിച്ചതായി അപ്പോഴാണ് വ്യക്തമായത്. 

സെപ്റ്റംര്‍ ഒിന്നിന് രണ്ടര ലക്ഷം രൂപയും രണ്ടു ദിവസത്തിനു ശേഷം മൂന്നര ലക്ഷം രൂപയുമാണ് പിന്‍വലിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ