ദേശീയം

പ്രതിദിന കോവിഡ് കേസുകള്‍ ലക്ഷത്തിലേക്ക്; അതിതീവ്ര വ്യാപനം, ആശങ്കയില്‍ രാജ്യം

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ ഒരു ലക്ഷത്തിലേക്ക് നീങ്ങുന്നു. കഴിഞ്ഞ ഏതാനും ദിവസം തൊണ്ണൂറായിരം കടന്ന കേസുകള്‍ ഇന്ന് ആദ്യമായി 95,000നും മുകളിലെത്തി. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന്ത ഇപ്പോള്‍ ഇന്ത്യയിലാണ്.

കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 95,737 പേര്‍ക്കാണ്. 1172 പേര്‍ ഇന്നലെ മാത്രം വൈറസ് ബാധ മൂലം മരിച്ചു. ഇതോടെ ഇന്ത്യയിലെ കോവിഡ് മരണം 75,000 കടന്നു.

ഇതുവരെ 44,65,864 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 91,90,18 ആണ് ആക്ടിവ് കേസുകള്‍. 347,1784 പേര്‍ രോഗമുക്തി നേടി. ഇന്നലെ വരെ 75,062 പേരാണ് കോവിഡ് പിടിപെട്ടു മരിച്ചത്.

സെപ്റ്റംബര്‍ ഒന്‍പതു വരെ 5,29,34,433 സാംപിളുകളാണ് പരിശോധിച്ചത്. ഇന്നലെ മാത്രം 11,29,756 സാംപിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു.

അമേരിക്കയ്ക്കു പിന്നില്‍ രണ്ടാമതാണ്, കോവിഡ് രൂക്ഷമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇപ്പോള്‍ ഇന്ത്യയുടെ സ്ഥാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പ്, വന്ദേ മെട്രോ ഈ വര്‍ഷം തന്നെ; പരീക്ഷണ ഓട്ടം ജൂലൈ മുതല്‍

'വിന്‍'സി അല്ല 'ഫണ്‍'സി; ഇത് ഒന്നൊന്നര ട്രക്കിങ് അനുഭവം; വിഡിയോ വൈറല്‍

40 മണിക്കൂര്‍ നീണ്ട തിരച്ചില്‍; മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ നടന്‍ സാഹില്‍ ഖാന്‍ അറസ്റ്റില്‍

'ഞാന്‍ സഞ്ജുവിനൊപ്പം! ഇങ്ങനെ അവഗണിക്കുന്നത് അത്ഭുതപ്പെടുത്തുന്നു'