ദേശീയം

രാജ്യത്ത് 64 ലക്ഷം പേര്‍ക്ക് കോവിഡ് വന്നുപോയിരിക്കാം ; രോഗബാധിതരില്‍ ഏറെയും 18 നും 45 നും ഇടയിലുള്ളവര്‍ ; ഐസിഎംആര്‍ സര്‍വേഫലം പുറത്ത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : രാജ്യത്ത് 64 ലക്ഷം പേര്‍ക്ക് കോവിഡ് വന്നുപോയിരിക്കാമെന്ന് ഐസിഎംആര്‍. രോഗം വന്നുപോയവരില്‍ കൂടുതലും 18 നും 45 നും ഇടയില്‍ പ്രായമുള്ളവരാണ്. ഐസിഎംആര്‍ നടത്തിയ സെറോ സര്‍വേ ഫലമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സര്‍വേ ഫലം ഐസിഎംആര്‍ പുറത്തുവിട്ടു. 

മെയ് ആദ്യത്തോടെ രാജ്യത്ത് 64 ലക്ഷം പേര്‍ക്ക് രോഗം വന്നു പോയിരിക്കാമെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. 18 നു 45 നു ഇടയില്‍ പ്രായമുള്ളവരില്‍ 43.3 ശതമാനം, 45-60 വയസ്സ് പ്രായമുള്ളവരില്‍ 39.5 ശതമാനം, 60 നു മുകളില്‍ പ്രായമുള്ളവരില്‍ 17.2 ശതമാനം എന്നിങ്ങനെ രോഗബാധിതരായിട്ടുണ്ടാകുമെന്നാണ് സര്‍വേ ഫലം പറയുന്നത്. 

ആകെ ജനസംഖ്യയുടെ 0.73 ശതമാനം പേര്‍ക്ക് കോവിഡ് വന്നുപോയിരിക്കാം. മെയ് 11 നും ജൂണ്‍ നാലിനും ഇടയിലാണ് ഐസിഎംആര്‍ സര്‍വേ നടത്തിയത്. 21 സംസ്ഥാനങ്ങളിലായി 28,000 പേരിലാണ് സര്‍വേ നടത്തിയത്. 

70 ജില്ലകളിലായി 700 ക്ലസ്റ്ററുകളില്‍ നിന്ന് നാല് വിഭാഗങ്ങളിലായി 30,283 വീടുകള്‍ സംഘം സന്ദര്‍ശിച്ചു. സെറോ പോസിറ്റിവിറ്റിയുടെ ഇപ്പോഴത്തെ കണ്ടെത്തലുകള്‍ നിരീക്ഷണം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി