ദേശീയം

പഞ്ചാബും തളരുന്നു; ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധന; കര്‍ണാടകയില്‍ 9,464പേര്‍ക്ക് കൂടി കോവിഡ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന കര്‍ണാടകയില്‍ ഇന്ന് 9,464പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 130 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 4,40,411പേര്‍ക്കാണ് സംസ്ഥാനത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചത്. 3,34,999പേര്‍ രോഗമുക്തരായി. 98,326പേരാണ് ചികിത്സയിലുള്ളത്. 7,067പേരാണ് ആകെ മരിച്ചത്. 

രോഗവ്യാപനം പ്രതിരോധിച്ച് നിര്‍ത്തിയിരുന്ന സംസ്ഥാനങ്ങളിലൊന്നായ പഞ്ചാബില്‍ ഇന്ന് ഏറ്റവും ഉയര്‍ന്ന കോവിഡ് കണക്കാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2,526പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 63 മരണവും റിപ്പോര്‍ട്ട് ചെയ്തു. 74,616പേര്‍ക്കാണ് സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത്. 2,212പേര്‍ ആകെ മരിച്ചു. 

അതേസമയം, ഡല്‍ഹിയില്‍ ഇന്ന് 4,266പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 21 മരണവും റിപ്പോര്‍ട്ട് ചെയ്തു. 2,754 പേര്‍ രോഗമുക്തരായി. 4,687പേരാണ് ഡല്‍ഹിയില്‍ ആകെ മരിച്ചത്. 1,78,154പേര്‍ രോഗമുക്തരായി. 26,907പേര്‍ ചികിത്സയിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം