ദേശീയം

വേട്ടക്കിറങ്ങി വഴിതെറ്റിയവർ ഒടുവിൽ രാജ്യത്ത് തിരിച്ചെത്തി ; അഞ്ചു യുവാക്കളെ ചൈന ഇന്ത്യൻ സൈന്യത്തിന് കൈമാറി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: അരുണാചല്‍ പ്രദേശില്‍ നിന്നും കാണാതായ അഞ്ച് യുവാക്കളെ ചൈനീസ് സൈന്യം തിരിച്ച് ഇന്ത്യയ്ക്ക് കൈമാറി. അഞ്ച് പേരെയും 
അതിർത്തിയിൽ വെച്ച് ചൈന ഇന്ത്യൻ സൈന്യത്തിന് കൈമാറുകയായിരുന്നു. 

സെപ്തംബര്‍ ഒന്ന് മുതലാണ് അരുണാചല്‍ പ്രദേശിലെ സുബാന്‍സിരിയിലെ ഇന്ത്യ-ചൈന നിയന്ത്രണരേഖയ്ക്ക് സമീപത്ത് നിന്നും അഞ്ച് യുവാക്കളെ കാണാതായത്.  ടാഗിന്‍ ഗോത്രത്തില്‍ പെട്ട അഞ്ചുയുവാക്കളെയാണ് കാണാതായത്.  മൃഗങ്ങളെ വേട്ടായാടാനായി പോയ ഇവര്‍  അബദ്ധത്തില്‍ അതിര്‍ത്തി കടക്കുകയായിരുന്നു. 

ഇവരെ ചൈനീസ് പട്ടാളം തട്ടിക്കൊണ്ടുപോയതായി യുവാക്കളില്‍ ഒരാളുടെ സഹോദരന്‍ സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് ഇട്ടിരുന്നു. ഇതേ തുടര്‍ന്ന് യുവാക്കളെ കാണാതായ വിവരം അറിയിച്ച് ഇന്ത്യ ചൈനീസ് സൈന്യത്തിന് സന്ദേശമയച്ചു. ഇവരെ പിന്നീട് കണ്ടെത്തിയതായി ചൈന അറിയിക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; അന്വേഷണം

'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)