ദേശീയം

ആശങ്കയ്ക്ക് ശമനമില്ല; മഹാരാഷ്ട്രയില്‍ ഇന്ന് 22,543 പേര്‍ക്ക് കോവിഡ്; 416 മരണം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്നും ഇരുപതിനായിരത്തിലധികം കോവിഡ് ബാധിതര്‍. ഇന്ന് 22,543 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 416 പേരാണ് ഇന്ന് മരിച്ചത്. 

ഇതോടെ സംസ്ഥാനത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം പത്തര ലക്ഷം കടന്നു. 10,60,308 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 7,40,061 പേര്‍ക്ക് രോഗ മുക്തി. 2,90,344 ആക്ടീവ് കേസുകള്‍. 

മുംബൈ നഗരത്തില്‍ മാത്രം ഇന്ന് 2,085 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മുംബൈ നഗരത്തിലെ മാത്രം കോവിഡ് രോഗികളുടെ എണ്ണം 1,69,693 ആയി. 30,271 ആക്ടീവ് കേസുകള്‍. 1,30,918 പേര്‍ക്ക് രോഗ മുക്തി. മുംബൈ നഗരത്തില്‍ ഇന്ന് 41 മരണം. ഇതോടെ ഇവിടെ മാത്രം മരിച്ചവരുടെ എണ്ണം 8,147 ആയി. 

കര്‍ണാടകയില്‍ ഇന്ന് 9,894 പേര്‍ക്കും തമിഴ്‌നാട്ടില്‍ 5,693 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ 104 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 4, 59,445 ആയി ഉയര്‍ന്നു.

സംസ്ഥാനത്ത് 99,203 സജീവ കേസുകളാണ് ഉള്ളത്. ഇതുവരെ രോഗമുക്തി നേടി ആശുപത്രി വിട്ടത്99,203 പേരാണ്. ഇന്ന് 8,402 പേര്‍ ആശുപത്രി വിട്ടു. സംസ്ഥാനത്ത് ഇന്നുവരെ കോവിഡ് ബാധിച്ച് 7,265 പേരാണ് മരിച്ചത്. 

തമിഴ്‌നാട്ടില്‍ ഇന്ന് 74 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് രോഗികള്‍ അഞ്ച് ലക്ഷം കടന്നു. 47,012 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്.  ഇതുവരെ രോഗമുക്തരായി ആശുപത്രി വിട്ടത് 4,47,366 പേരാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു