ദേശീയം

കോവിഡ് രോഗമുക്തി നിരക്ക് 78 ശതമാനത്തിലേക്ക്; ആശുപത്രി വിട്ടവരില്‍ ഏറെയും ഈ അഞ്ചു സംസ്ഥാനങ്ങളില്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് 78 ശതമാനത്തിലേക്ക്. ഇതുവരെ കോവിഡ് ഭേദമായി ആശുപത്രി വിട്ടവരുടെ നിരക്ക് 77.87 ശതമാനമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

24 മണിക്കൂറിനിടെ 78,399 പേരാണ് രോഗമുക്തി നേടിയത്. പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നവര്‍ക്ക് സമാനമായി രോഗം ഭേദമാകുന്നവരുടെ എണ്ണവും ഉയരുന്നത് പ്രതീക്ഷ നല്‍കുന്നുണ്ട്. രോഗമുക്തി നേടുന്നവരില്‍ ഏറെയും അഞ്ചും സംസ്ഥാനങ്ങളില്‍ നിന്നാണ്. രോഗവ്യാപനം രൂക്ഷമായി നേരിടുന്ന മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നി സംസ്ഥാനങ്ങളിലാണ് രോഗമുക്തിയുടെ 58 ശതമാനവും. 

നിലവില്‍ കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 37 ലക്ഷം കടന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 37,02,595 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. മഹാരാഷ്ട്രയില്‍ മാത്രം ഇന്നലെ 13000 പേരാണ് രോഗമുക്തി നേടിയത്. ആന്ധ്രയില്‍ ഇത് 10000 ആണെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. നിലവില്‍ ചികിത്സയിലുളള 9,73,175 പേരില്‍ 60 ശതമാനവും ഈ അഞ്ചു സംസ്ഥാനങ്ങളില്‍ നിന്ന് തന്നെയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

''ഇവിടം നിറയെ കാടല്ലേ, കാട്ടില്‍ നിറയെ ജിറാഫല്ലേ. വഴിയില്‍ നിറയെ കടയല്ലേ? ഹക്കുണ മത്താത്ത''

രം​ഗണ്ണന്റെയും പിള്ളരുടെയും 'അർമ്മാദം'; ആവേശത്തിലെ പുതിയ വിഡിയോ ​ഗാനം പുറത്ത്

കൊല്ലത്ത് ഇടിമിന്നലേറ്റ് 65കാരന്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്

ബോഡി ഷെയിമിങ് കമന്റുകൾ ചെയ്‌ത് തന്നെ വേദനിപ്പിക്കരുത്; അസുഖബാധിതയെന്ന് നടി അന്ന രാജൻ