ദേശീയം

'ഞങ്ങള്‍ ആരോഗ്യം വീണ്ടെടുക്കും', ആശുപത്രിയില്‍ യോഗ ചെയ്ത് നൂറ് കണക്കിന് കോവിഡ് ബാധിതര്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ അര്‍ദ്ധ സൈനിക വിഭാഗമായ ഐടിബിപിയുടെ നിയന്ത്രണത്തിലുളള കോവിഡ് കെയര്‍ സെന്ററില്‍ രോഗികള്‍ യോഗ ചെയ്യുന്നതിന്റെ വീഡിയോ പുറത്ത്. മധ്യപ്രദേശ് ഛത്തര്‍പൂര്‍ രാധ സോമി ബിയാസിലെ സര്‍ദാര്‍ പട്ടേല്‍ കോവിഡ് കെയര്‍ സെന്ററില്‍ നിന്നുളളതാണ് ദൃശ്യങ്ങള്‍. 

കോവിഡാനന്തരം ആരോഗ്യം വീണ്ടെടുക്കാന്‍ യോഗ, പ്രാണയാമം, ധ്യാനം എന്നിവ പരിശീലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ന് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നുണ്ട്. അതിനിടെയാണ് ഐടിബിപി ആശുപത്രിയില്‍ നിന്നുളള ദൃശ്യങ്ങള്‍ പുറത്തുവന്നത്.

നിലവില്‍ 1386 പേരാണ് ഇവിടെ ചികിത്സയില്‍ ഉളളത്. ഇവര്‍ യോഗ ചെയ്യുന്നതാണ് ദൃശ്യങ്ങളിലുളളത്. ഇതുവരെ 2454 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായി ഐടിബിപി അറിയിച്ചു. 3921 പേരെയാണ് ഇതുവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

യോദ്ധയും, ഗാന്ധര്‍വവും, നിര്‍ണ്ണയവും മലയാളിയുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞത്,വിട പറഞ്ഞത് സഹോദരന്‍: മോഹന്‍ലാല്‍

കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി; എയര്‍ ഇന്ത്യ പ്രതിസന്ധി വരും ദിവസങ്ങളിലും തുടരും

'ഇത് എന്റെ അച്ഛന്റേതാണ്, ബിജെപി മാത്രമേ പ്രവര്‍ത്തിക്കൂ'; ബൂത്ത് കയ്യേറി ഇന്‍സ്റ്റഗ്രാം ലൈവ്, ബിജെപി നേതാവിന്റെ മകന്‍ കസ്റ്റഡിയില്‍

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം നാളെ