ദേശീയം

മരുന്ന് എന്ന്‌ പറഞ്ഞ് മയക്കുമരുന്ന് കലര്‍ത്തി നല്‍കി, ഭാര്യയെയും മകളെയും ഭര്‍ത്താവിന്റെ സുഹൃത്ത് മാസങ്ങളോളം പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ 

സമകാലിക മലയാളം ഡെസ്ക്

ഗുരുഗ്രാം: ഹരിയാനയില്‍ മയക്കുമരുന്ന് നല്‍കി ഭാര്യയെയും മകളെയും ഭര്‍ത്താവിന്റെ കൂട്ടുകാരന്‍ മാസങ്ങളോളം പീഡിപ്പിച്ചതായി പരാതി. പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയാണ് ഇരുവരെയും പീഡിപ്പിച്ചത്. ഭര്‍ത്താവ് മരിച്ചതിന് പിന്നാലെ ധൈര്യം സംഭരിച്ച് സ്ത്രീ പൊലീസിന് പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

മാര്‍ച്ച് 19ന് ഹരിയാനയിലെ ഗുരുഗ്രാമില്‍ തന്റെ വീട്ടില്‍ വന്ന ഭര്‍ത്താവിന്റെ സുഹൃത്ത് ആശു പീഡിപ്പിക്കുകയായിരുന്നുവെന്ന് ഭാര്യയുടെ പരാതിയില്‍ പറയുന്നു. ഈ സമയത്ത് ഭാര്യ അസുഖബാധിതയായിരുന്നു. മരുന്ന് നല്‍കാമെന്ന വ്യാജേന പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി. ബോധരഹിതയായ തന്നെ ഭര്‍ത്താവിന്റെ സുഹൃത്ത് പീഡിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. 

തുടര്‍ന്ന് തന്റെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയില്‍ ചെയ്യാന്‍ തുടങ്ങി. ദിവസങ്ങള്‍ക്ക് ശേഷം ഭര്‍ത്താവിന് ഹൃദയാഘാതം ഉണ്ടായി. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ ദമ്പതികളുടെ മകള്‍ മുത്തച്ഛനും മുത്തശ്ശിക്കും ഒപ്പമാണ് കഴിഞ്ഞിരുന്നത്. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഭര്‍ത്താവിന്റെ ആരോഗ്യസ്ഥിതി അറിയാന്‍ എന്ന പേരില്‍ ആശു സ്ത്രീയുടെ വീട്ടില്‍ എത്തി. തുടര്‍ന്ന് ദമ്പതികളുടെ മകളെ വിജനമായ സ്ഥലത്ത് കൊണ്ട് പോയി മയക്കിക്കിടത്തി പീഡിപ്പിച്ചതായും പരാതിയില്‍ പറയുന്നു. ഇതിന്റെ വീഡിയോയും പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്തതായി പരാതിയില്‍ പറയുന്നു.

ജൂണ്‍ 28നാണ് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവ് മരിച്ചത്. അതിനിടെ ആയുധം കൈവശം വച്ചതിന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരുന്നു. ഇതോടെ പെണ്‍കുട്ടിയുടെ അമ്മ ധൈര്യം സംഭരിച്ച് പൊലീസില്‍ പരാതി നല്‍കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

തൃശൂര്‍ നഗരത്തിന്റെ പ്രഥമ മേയര്‍ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍