ദേശീയം

ലോക്‌സഭയിലെ 17 എംപിമാര്‍ക്ക് കോവിഡ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക്‌സഭയിലെ 17 എംപി മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്‍പ് നടത്തിയ പരിശോധനയിലാണ് പതിനേഴ് അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ ബിജെപി എംപിമാരാണ്. വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ രണ്ട് അംഗങ്ങള്‍ക്കും ശിവസേന, ഡിഎംകെ, ആര്‍എല്‍പി പാര്‍ട്ടികളിലെ ഓരോ അംഗത്തിനും വീതമാണ് കോവിഡ് സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ച വിവരം ബിജെപി എംപി സുകുന്ത മജുംദാര്‍ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ കുറിച്ചിരുന്നു. പാര്‍ലമെന്റിലെ 785 എംപിമാരില്‍ 200 പേരും 65 വയസിന് മുകളിലുള്ളവരാണ്. അടുത്തിടെ 7 കേന്ദ്രമന്ത്രിമാർക്കും എംപിമാരും എംഎൽഎമാരുമായ 25 പേർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. ഒരു എംപിയും നിരവധി എംഎല്‍എമാരും കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി