ദേശീയം

ഹരിവംശ്‌ നാരായണ്‍ സിങിനെ രാജ്യസഭാ ഉപാധ്യക്ഷനായി തെരഞ്ഞെടുത്തു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : രാജ്യസഭാ ഉപാധ്യക്ഷനായി ജെഡിയു എംപി ഹരിവംശ്‌ നാരായണ്‍ സിങിനെ തെരഞ്ഞെടുത്തു. രാജ്യസഭ ചെയര്‍മാന്‍ എം വെങ്കയ്യ നായിഡുവാണ് ഹരിവംശിന്റെ വിജയം പ്രഖ്യാപിച്ചത്. 

പ്രതിപക്ഷത്തിന്റെ സഖ്യസ്ഥാനാര്‍ത്ഥിയായ ആര്‍ജെഡി എംപി പ്രൊഫ. മനോജ് ഝായെയാണ് ഹരിവംശ്‌ തോല്‍പ്പിച്ചത്. ശബ്ദവോട്ടോടെയായിരുന്നു രാജ്യസഭാ ഉപാധ്യക്ഷന്റെ തെരഞ്ഞെടുപ്പ്. 

രണ്ടാം തവണയാണ് ഹരിവംശ്‌  രാജ്യസഭാ ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുന്നത്. ബിജെപി ദേശീയ പ്രസിഡന്റ് ജെപി നഡ്ഡയാണ് ഹരിവന്‍ഷിന്റെ പേര് നിര്‍ദേശിച്ചത്. 

രാജ്യസഭാ ഉപാധ്യക്ഷനായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഹരിവംശിനെ അഭിനന്ദിക്കുന്നതായി രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍