ദേശീയം

അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിക്ക് കോവിഡ് 

സമകാലിക മലയാളം ഡെസ്ക്

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡുവിന് കോവിഡ്. ന്യൂഡല്‍ഹിയില്‍ ക്വാറന്റൈനില്‍ കഴിയുകയാണെന്ന് പെമ ഖണ്ഡു അറിയിച്ചു.

'കോവിഡ് പരിശോധനയായ ആര്‍ടി- പിസിആര്‍ ടെസ്റ്റിന് വിധേയനായ എനിക്ക് രോഗം സ്ഥിരീകരിച്ചു. രോഗ ലക്ഷണങ്ങളില്ല. ആരോഗ്യനില തൃപ്തികരമാണ്' - പെമ ഖണ്ഡു ട്വിറ്ററില്‍ കുറിച്ചു. സ്വയം നിരീക്ഷണത്തിലാണ്. കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി താനുമായി സമ്പര്‍ക്കത്തില്‍ വന്ന എല്ലാവരോടും നിരീക്ഷണത്തില്‍ പോകാന്‍ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. 

ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായാണ് പെമ ഖണ്ഡു ഡല്‍ഹിയില്‍ എത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു