ദേശീയം

കര്‍ണാടകയില്‍ 24 മണിക്കൂറിനിടെ 7576 പേര്‍ക്ക് കോവിഡ്; തമിഴ്‌നാട്ടില്‍ മരണസംഖ്യ 8500 കടന്നു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടിലും കര്‍ണാടകയിലും കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്നു. കര്‍ണാടകയില്‍ 24 മണിക്കൂറിനിടെ 7576 പേര്‍ക്കാണ് രോഗബാധ ഉണ്ടായത്. പ്രതിദിനം രോഗബാധിതര്‍ ഉണ്ടാകുന്നതിന് ഒപ്പം രോഗമുക്തി നേടുന്നവരുടെ എണ്ണവും ഉയരുന്നത് ആശ്വാസം നല്‍കുന്നു. പുതുതായി 7406 പേര്‍ രോഗമുക്തരായി. ഈ സമയത്ത് 97 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നും കര്‍ണാടക ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, ആകെ കോവിഡ് ബാധിതര്‍ 4,74,265 ആയി ഉയര്‍ന്നു. ഇതില്‍ 3,69,229 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. നിലവില്‍ 98,536 പേരാണ് ചികിത്സയില്‍ കഴിയുന്നത്. മരണസംഖ്യ 7481 ആയി ഉയര്‍ന്നെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്കമാക്കുന്നു.

തമിഴ്‌നാട്ടില്‍ 5697 പേര്‍ക്കാണ് പുതുതായി കോവിഡ് കണ്ടെത്തിയത്. ഇതോടെ ആകെ കോവിഡ് ബാധിതര്‍ 5,14, 208 ആയി ഉയര്‍ന്നു. കോവിഡ് ബാധിതര്‍ക്ക് സമാനമായി പ്രതിദിനം രോഗമുക്തി നേടുന്നവരുടെ എണ്ണവും ഉയരുന്നത് ആശ്വാസം നല്‍കുന്നുണ്ട്. 

24 മണിക്കൂറിനിടെ 5735 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 4,58,900 ആയി ഉയര്‍ന്നു. 46,806 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ചെന്നൈയില്‍ കോവിഡ് ബാധിതര്‍ കുറയുന്നതും ആശ്വാസം നല്‍കുന്നുണ്ട്. പുതുതായി 989 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. 24 മണിക്കൂറിനിടെ 68 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 8502 ആയെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു