ദേശീയം

കശ്മീർ സ്വന്തമാക്കി പാകിസ്ഥാന്റെ കൃത്രിമ ഭൂപടം; എസ്.സി.ഒ യോഗം ബഹിഷ്കരിച്ച് ഇന്ത്യ ഇറങ്ങിപ്പോയി

സമകാലിക മലയാളം ഡെസ്ക്

മോസ്കോ: കശ്മീർ സ്വന്തമാക്കി പാകിസ്ഥാൻ കൃത്രിമ ഭൂപടം പ്രദർശിപ്പിച്ചതിനെത്തുടർന്ന് ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗത്തിൽ നിന്ന് ഇന്ത്യ ഇറങ്ങിപ്പോയി. എസ്.സി.ഒയുടെ വെർച്ച്വൽ യോഗമാണ് ഇന്ത്യൻ പ്രതിനിധി ബഹിഷ്കരിച്ചത്.

ഷാങ്ഹായി സഹകരണ സംഘടനയുടെ അംഗരാജ്യങ്ങളിൽ നിന്നുള്ള ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളാണ് യോ​ഗത്തിൽ പങ്കെടുത്തത്. തെറ്റിദ്ധാരണ പരത്തുന്ന മാപ്പ് പ്രദർശിപ്പിച്ചതിന് പിന്നാലെയാണ് യോഗത്തിൽ നിന്ന് അജിത് ഡോവൽ ഇറങ്ങിപ്പോയത്.

ഇന്ത്യ പ്രതിഷേധം അറിയിച്ചതിനെ തുടർന്ന് പാകിസ്താന്റെ നീക്കത്തെ തള്ളിപ്പറഞ്ഞ് യോഗത്തിന്റെ അധ്യക്ഷനായ റഷ്യ നിലപാടെടുത്തു. പാകിസ്താന്റെ നിലപാട് ഇന്ത്യ യോഗത്തിൽ പങ്കെടുക്കുന്നതിനെ ബാധിക്കില്ലെന്ന് പ്രത്യാശിക്കുന്നുവെന്നും റഷ്യൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി നികോളായ് പത്രുഷെവ് പ്രതികരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

ജയം മാത്രം രക്ഷ; ഗുജറാത്തിനെതിരെ ബംഗളൂരു ആദ്യം ബൗള്‍ ചെയ്യും

ലഭ്യത കൂടി, ആറ് രാജ്യങ്ങളിലേയ്ക്ക് സവാള കയറ്റുമതി ചെയ്യാന്‍ അനുമതി

പന്തെറിഞ്ഞത് 8 പേര്‍! ന്യൂസിലന്‍ഡിനെതിരെ പാകിസ്ഥാന് അപൂര്‍വ നേട്ടം

വാഹനത്തിന് സൈഡ് കൊടുത്തില്ല, കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് മേയര്‍ ആര്യാ രാജേന്ദ്രന്‍, ഡ്രൈവര്‍ക്കെതിരെ കേസ്