ദേശീയം

ഡോക്ടര്‍ ഫോണില്‍ തിരക്കില്‍, ചോദ്യം ചെയ്ത പൊലീസുമായി വാക്കേറ്റം; അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ 45 കാരി ചികിത്സ കിട്ടാതെ മരിച്ചു 

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ചികിത്സ വൈകിയതിനെ തുടര്‍ന്ന് 45 കാരി മരിച്ചു. അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ സ്ത്രീക്ക് അടിയന്തര ചികിത്സ നല്‍കുന്നതിന് പകരം പൊലീസുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട് ആശുപത്രി അധികൃതര്‍ സമയം വെറുതെ കളയുകയായിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.

ഉത്തര്‍പ്രദേശിലെ ബദൗനിലാണ് സംഭവം. സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സ്ത്രീക്കും മകനും ചികിത്സ നിഷേധിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച ബദൗന്‍- ഇസ്ലാമ്‌നഗര്‍ ഹൈവേയിലാണ് അപകടം നടന്നത്. ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന അമ്മയ്ക്കും മകനും പാറയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ഉടന്‍ തന്നെ എസ്‌ഐ സുശീല്‍ പവാറിന്റെ നേതൃത്വത്തില്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചു.

അടിയന്തര ചികിത്സ നല്‍കുന്നതിന് പകരം പൊലീസ് ഉദ്യോഗസ്ഥരുമായി ആശുപത്രി അധികൃതര്‍ വഴക്കിടുന്നതിന്റെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. സ്ത്രീയെ ആശുപത്രിയില്‍ എത്തിക്കുന്ന സമയത്ത് ഡോക്ടര്‍ ഫോണില്‍ തിരക്കിലായിരുന്നു. ഇത് ചോദ്യം ചെയ്ത പൊലീസുമായി ആശുപത്രി അധികൃതര്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ചികിത്സ വൈകിയതിനെ തുടര്‍ന്നാണ് സ്ത്രീ മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചികിത്സ കിട്ടാതെ സ്ത്രീ മരിച്ചതില്‍ എസ്‌ഐ നിരാശനായി നില്‍ക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

ആശുപത്രി അധികൃതരുടെ വീഴ്ച മൂലമാണ് സ്ത്രീ മരിച്ചതെന്ന് എസ്പി സങ്കല്‍പ്പ് ശര്‍മ്മ പറഞ്ഞു.സ്ത്രീയെയും കുട്ടിയെയും പൊലീസിന്റെ ജീപ്പിലാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ചികിത്സ നല്‍കുന്നതില്‍ ആശുപത്രി അധികൃതര്‍ താമസം വരുത്തിയതായി എസ്പി ആരോപിച്ചു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ